ഷാർജയിലെത്തുന്ന അന്താരാഷ്ട്രയാത്രികർക്ക് പുതിയ നിർദ്ദേശം

ഷാർജ : ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് പുതിയ നിർദ്ദേശം നല്കി അധികൃതർ. 72 മണിക്കൂറിനുളളിലെടുത്ത പിസിആർ ടെസ്റ്റ് റിസല്‍റ്റ് വേണമെന്നുളളതാണ് പുതിയ നിബന്ധന. നേരത്തെ 96 മണിക്കൂറിനുളളിലെടുത്ത പിസിആർ ടെസ്റ്റ് റിസല്‍റ്റ് മതിയായിരുന്നു. ഇന്നലെയാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടുളളത്. നി‍ർദ്ദേശം പ്രസിദ്ധീകരിച്ച് അഞ്ച് ദിവസം കഴിഞ്ഞ് പ്രാബല്യത്തില്‍ വരുമെന്നും അധികൃതർ വ്യക്തമാക്കി. ഷാർജ വിമാനത്താവളത്തിലെത്തിയാല്‍ പിസിആർ ടെസ്റ്റുമുണ്ട്. അതും നിർബന്ധമാണ്.

Leave a Reply