കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു.

കണ്ണൂർ: കടവത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെയുണ്ടായ ബോംബേറിലും സംഘർഷത്തിലും സാരമായ പരിക്കേറ്റ മൻസൂർ (21) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചേ 2.30 തോടെ മരണപ്പെട്ടത്.

ചൊവ്വാഴ്ച നടന്ന നിയസഭ ഇലക്ഷനിൽ സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്തു എന്നാരോപിച്ചതിനായിരുന്നു പ്രദേശത്തേയൂത്ത് ലീഗ് സെക്രട്ടറിയായ മുഹ്സിൻ മുസ്തഫ യേയും സഹോദരൻ മൻസൂറിനെയും അവരുടെ വീടിൻ്റെ പരിസരത്ത് വെച്ച് അക്രമിക്കപ്പെട്ടത്.വെട്ടേറ്റ മൻസൂറിൻ്റെ കാൽ പൂർണ്ണമായും അറ്റ് തൂങ്ങിയ നിലയിലായിരുന്നു ഉടനെ തലശ്ശേരിയിലെ സഹകരഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവർ മടക്കിയത് കാരണം വടകര സ്വകാര്യ ഹോസ്പിറ്റലി ലോക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും മാറ്റുകയായിരുന്നു. പരിക്കുകൾ മാരകമായത് കാരണം അത്യാസന്ന നിലയിലായ മൻസൂർ പുലർച്ചേ 2:30 ന് മരണമടഞ്ഞു.

സംഘർഷത്തിൽ മുഹ്സിൻ പുറമെ നാട്ടുക്കാരനായ ഒരാൾക്കും അയൽപക്ക വീട്ടിലെ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികളിൽ പെട്ട ഒരാളെ നാട്ടുക്കാർ തന്നെ പിടിച്ച് പോലീസിൽ ഏൽപിച്ചെങ്കിലും ചൊക്ലി പോലീസ് ഇതുവരേ നടപടിയൊന്നും എടുത്തിട്ടില്ല എന്ന് പരാധിയുമുണ്ട്.

മൻസൂറിൻ്റെ മൃതദേഹം പോസ്റ്റ്മോട്ട നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.

Leave a Reply