ഹോട്ട്പാക്കിന്‍റെ ഏറ്റവും വലിയ റീട്ടെയില്‍ ഷോറൂം ദുബായ് അൽ ബർഷയില്‍ പ്രവർത്തനമാരംഭിച്ചു

ദുബായ് : ഫുഡ് പാക്കേജിംഗ് രംഗത്തെ ലോകോത്തര ബ്രാന്‍ഡ് ആയ “ഹോട്ട്പാക്ക്” ന്‍റെ ഏറ്റവും വലിയ റീട്ടെയില്‍ ഷോറൂം ദുബായ് അൽ ബർഷ ഉമ്മു സുക്കീം സട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹോട്ട്പാക്കിന്‍റെ 32ാമത് വിപണന കേന്ദ്രം കൂടിയായ ഷോറൂമിന്‍റെ ഉദ്ഘാടനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.ബി. അബ്ദുള്‍ ജബ്ബാറിന്‍റെ സാന്നിദ്ധ്യത്തില്‍ അദ്‌നാന്‍ ജാസിം റഷീദ് നിര്‍വ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുറമേ സ്ഥാപനത്തിന്‍റെ വിവിധ ബ്രാഞ്ചുകളിലെ യൂണിറ്റ് മേധാവികളും ജീവനക്കാരും പങ്കെടുത്തു.

25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യവും ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച അംഗീകാരവും നേടിയ ഹോട്ട്പാക്ക് യു.എ.ഇ. ക്ക് പുറമേ സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, മൊറോക്കോ തുടങ്ങി ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫുഡ് പാക്കിങ്ങും സർവ്വിങ്ങും  ആകർഷകവും സൗകര്യപ്രദവും ആരോഗ്യകരവുമാക്കാൻ ആധുനിക ടെക്‌നോളജി ഉപയോഗിച്ച് രൂപകല്പന ചെയ്ത 3500 ലേറെ ഉത്പന്നങ്ങളാണ് ഹോട്ട്പാക്ക് വിപണം ചെയ്യുന്നത്. ഫുഡ് പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും കൈകാര്യം ചെയ്യുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഗ്രൂപ്പ് എന്ന നിലയില്‍, ഹോട്ട്പാക്കിന്റെ പ്രവര്‍ത്തനമികവിന് നിരവധി സുപ്രധാന അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2020 നവംബറില്‍-ല്‍ ദുബായ് ഗവണ്‍മെന്‍റ് നല്‍കിയ സ്മാര്‍ട്ട് ഇന്റസ്ട്രീ അവാര്‍ഡ് ശ്രേണിയിലെ ഒടുവിലത്തേതാണ്. 30 രാജ്യങ്ങളില്‍ നിന്നുമായി 2500 ലേറെ ആളുകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന് ഇതിനകം എല്ലാവിധ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ ലോകത്തെവിടെ നിന്നും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ ഹോട്ട്പാക്ക് ഗ്ലോബല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ശക്തമായ വിപണന വിതരണ സംവിധാനങ്ങളുമായി ആഗോള തലത്തിലും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.

Leave a Reply