ന്യായ് പദ്ധതി കേരളത്തിൽ പുതിയ ചരിത്രം സൃഷ്ട്ടിക്കും :സച്ചിൻ പൈലറ്

0
327

തിരുവനന്തപുരം:ഏറ്റവും മികച്ച രീതിയിലുള്ള പ്രചാരണമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഇത്തവണ നടത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണം നേരിട്ടു നയിക്കുന്നു. ലോകോത്തര കേരളം എന്ന ലക്ഷ്യം മുൻ നിർത്തി ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചു തയാറാക്കിയ പ്രകടന പത്രികയാണ് ജനങ്ങളുടെ മുന്നിൽ വച്ചിരിക്കുന്നത്. ന്യായ് പദ്ധതി ഉൾപ്പെടെ സാധാരണക്കാരുടെ സംരക്ഷണം യുഡിഎഫ് ഏറ്റെടുക്കുമെന്നാണു വാക്കു നൽകിയിരിക്കുന്നത്. കഴിഞ്ഞ 5 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തു വരികയാണ്. കോടികൾ മുടക്കിയുള്ള പരസ്യങ്ങളിലൂടെ അതൊന്നും മറച്ചു വയ്ക്കാൻ കഴിയില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ന്യായ് പദ്ധതിക്കു രൂപം നൽകിയത്. പദ്ധതി നടപ്പാക്കാൻ എങ്ങനെ പണം കണ്ടെത്താമെന്നു കൃത്യമായ മാർഗരേഖയുണ്ട്. ഛത്തീസ്ഗഢിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ അതു ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.

രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 40:40 എന്നൊരു ഫോർമുല ഞാൻ പിസിസി പ്രസിഡന്റ് ആയപ്പോൾ കൊണ്ടുവന്നിരുന്നു. 40% സീറ്റുകൾ 40 വയസ്സിനു താഴെയുള്ളവർക്ക് നൽകിയുള്ള പരീക്ഷണം വൻ വിജയമായി. കേരളത്തിലെ പുതുമുഖങ്ങൾ അസൂയപ്പെടുത്തും വിധം കഴിവുള്ളവരാണ്. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ക്ഷീരകർഷകരുമൊക്കെ അക്കൂട്ടത്തിലുണ്ട്. അവരെ കേരളം വിജയിപ്പിക്കുകതന്നെ ചെയ്യും. തിരുവനന്തപുരം ജില്ലാ അരുവിക്കര നിയോജക മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി കെ എസ് ശബരിനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ റോഡ് ഷോക്കിടെ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സച്ചിൻ പൈലറ് വ്യക്തമാക്കിയത്.

Leave a Reply