സഫാരി മൈ കിച്ചൺ പ്രൊമോഷനും സമ്മാന പദ്ധതിയും

ഷാർജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ആയ ഷാർജ സഫാരിയിൽ മൈ കിച്ചൺ പ്രൊമോഷൻ ആരംഭിച്ചു. ടെഫാൽ, പ്രസ്റ്റീജ്, ട്രമോണ്ടിന, കോർക് മാസ്, റോയൽഫോഡ്, ഹോംവേ, ലാപോല ബെർഗ്നർ, കിച്ചൻ മൈഡ്, പ്രീമിയർ തുടങ്ങിയ നാല്പതോളം പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയാണ് സഫാരി മൈ കിച്ചൺ പ്രൊമോഷൻ ആരംഭിച്ചിട്ടുള്ളത്. കുക്കിംഗ് സെറ്റുകൾ, പ്രഷർ കുക്കറുകൾ, ഡിന്നർ സെറ്റുകൾ, ഗൃഹോപകരണങ്ങൾ, ഹൌസ് കീപ്പിംഗ് ഉപകരണങ്ങൾ, ഫ്ലാസ്കുകൾ, തുടങ്ങിയ എല്ലാ വിധ അടുക്കള ഉത്പ്പന്നങ്ങളും വമ്പിച്ച വിലക്കുറവിൽ ഈ പ്രൊമോഷന്റെ ഭാഗമായി സഫാരി ഒരുക്കിയിട്ടുണ്ട്.

ഏറെ ആകർഷകമായ ഈ പ്രൊമോഷന്‍റെ ഏറ്റവും വലിയ പ്രത്യേകത സേവ് മോ‍ർ വിന്‍ മോർ സമ്മാന പദ്ധതിയാണ് . കിച്ചൺ വെയർ, ടേബിൾ വെയർ, ഗ്ലാസ് വെയർ, പ്ലാസ്റ്റിക് ആൻഡ് ലോണ്ടറി കാറ്റഗറിയിൽ നിന്ന് 25 ദിര്ഹത്തിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ മുഖേന 20,000 ദിർഹം വരെ മൂല്യമുള്ള സഫാരി ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനായി നേടാം. മെയ് 17 ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 7500 ദിര്ഹത്തിന്റെ സഫാരി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും.
രണ്ടും, മൂന്നും, നാലും, അഞ്ചും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000 ദിർഹം, 2500 ദിർഹം, 1500 ദിർഹം, 1000 ദിർഹം മൂല്യമുള്ള സഫാരി ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.
ആറാം സമ്മാനം 5 പേർക്ക് 500 ദിർഹം വീതം മൂല്യമുള്ള സഫാരി ഗിഫ്റ്റ് വൗച്ചറുകളാണ്. മാർച്ച് 24 മുതൽ മെയ് 15 വരെയാണ് മൈ കിച്ചൺ പ്രൊമോഷൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ട്ടപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയി മാറിയ സഫാരിയുടെ പ്രൊമോഷനുകൾക്ക് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സഫാരി മാനേജ്‌മന്‍റ് പറഞ്ഞു.

Leave a Reply