കോവിഡ് വാക്സിന്‍, ഹയാത്ത് വാക്സ് നിർമ്മിക്കാന്‍ യുഎഇ, ചൈനയുമായി ചേർന്ന് പ്രഖ്യാപനം

0
109

ദുബായ് : കോവിഡ് വാക്സിനായി സിനോഫോം യുഎഇയില്‍ നിർമ്മിക്കും. ചൈനയുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ നിർമ്മാണം തുടങ്ങാനാണ് തീരുമാനം. യുഎഇയില്‍ നിര്‍മിക്കുന്ന വാക്സിന് ‘ഹയാത്ത് വാക്സ്’ എന്നായിരിക്കും പേര്. ഇതിന്‍റെ ആദ്യ പടിയായി യുഎഇയും ചൈനയും സംയുക്തമായി സഹകരിക്കുന്ന യുഎഇയില്‍ ലൈഫ് സയന്‍സും വാക്സിന്‍ നിർമ്മാണവും പദ്ധതിക്ക് തുടക്കമായി. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചേർന്നായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിലെ നാഴികകല്ലാണ് നീക്കമെന്ന് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്‍ പ്രതികരിച്ചു. യുഎഇയുമായി സഹകരിച്ച് കുറഞ്ഞ ചിലവില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും പറഞ്ഞിരുന്നു.

യുഎഇയിലെ ഗ്രൂപ്പ് 42 ഉം ചൈനയുടെ സിഎൻബിജിയുമായി സഹകരിച്ചാണ് വാക്സിന്‍ ഉത്പാദനം. സിനോഫാമിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ സ്ഥാപനമാണ് ജി 42.

Leave a Reply