“അരങ്ങ്” എന്ന നാടൻ പാട്ടിന്‍റെ സിഡി പ്രകാശനം നടന്നു

0
246

ദുബായ് : യുഎഇയിൽ ചിത്രീകരണം പൂർത്തിയാക്കിയ, “അരങ്ങ്” എന്ന നാടൻ പാട്ടിന്‍റെ സിഡി പ്രകാശനം നടനും സംവിധായകനുമായ നദിർഷാ നിർവഹിച്ചു. നടൻ അരിസ്റ്റോ സുരേഷ് കേന്ദ്ര കഥാപാത്രമായ “അരങ്ങ് ” എന്ന നാടൻ പാട്ടിന്‍റെ രചനയും സംഗീതവും നിർവഹിച്ചത് കലാഭവൻ ഹമീദ് ആണ്. പ്രമുഖരുടെ ഫേസ് ബുക്ക് പേജിലൂടെ ഏപ്രില്‍ രണ്ടിന് ഓണ്‍ലൈന്‍ പ്രകാശനം നടക്കും.മധുരം, തുടി എന്ന ഹിറ്റ്‌ ആൽബത്തിന് ശേഷമാണ് അരങ്ങ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കോവിഡ് നിശ്ചലമാക്കിയ നാടന്‍ കലാരൂപങ്ങളിലെ, കലാകാരന്മാർക്കുളള സമർപ്പണമാണ് അരങ്ങ്. താരക പെണ്ണാളേ, കൊച്ചിക്കാരുതി കൊച്ചുപെണ്ണേ എന്ന ഹിറ്റ്‌ നാടൻ പട്ടിലൂടെ പ്രിയങ്കരനായ പി എസ് ബാനർജിയാണ് പാട്ടുകള്‍ ആലപിച്ചിരിക്കുന്നത്.കഥാകൃത്തു മുത്തു കെ പട്ടാമ്പി ആണ് സംവിധാനം. നടൻ അരിസ്റ്റോ സുരേഷിനോടൊപ്പം യുഎഇ യിലെ കലാ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന കലാകാരൻമാരും അരങ്ങിലെത്തുന്നു. നിർമാണം ദി ടിഫിന്‍ ബോക്സ്. കൊച്ചിന് മ്യൂസിക് ട്രാക്കാണ് ബാനർ. ബിജേഷ് രാഘവനാണ് അസോസിയേറ്റ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രോഡ്യൂസർ ഷാജി പാറോട്ടുകോണം, അഭിലാഷ് അരവിന്ദ്, പ്രൊഡക്ഷന് കണ്ട്രോളർ സെന്തില്‍ വരാപ്പുഴ

Leave a Reply