റമദാന്‍ : ഓരോ എമിറേറ്റിലേയും നിയന്ത്രണങ്ങള്‍ അറിയാം

0
294

കോവിഡ് സാഹചര്യത്തിലാണ് ഇത്തവണം റമദാന്‍ എത്തുന്നത്. ഓരോ എമിറേറ്റും റമദാനുമായി ബന്ധപ്പെട്ട് വിവിധ മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം യുഎഇയിലുടനീളം തറാവീഹ് പ്രാർത്ഥനയ്ക്ക് അനുമതിയുണ്ട്. സ്ത്രീകളുടെ പ്രാർത്ഥാനാമുറി അടച്ചിടും. കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. പ്രത്യേകിച്ചും ഇഫ്താറിന്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഇഫ്താറാകാം. ടെന്‍റുകള്‍ പാടില്ല. മോസ്കുകള്‍ക്ക് അകത്ത് ഇഫ്താറിന് അനുമതിയില്ല. റസ്റ്ററന്‍റുകള്‍ക്ക് അകത്തോ പുറത്തോ ഇഫ്താർ വിതരണത്തിന് അനുമതിയില്ല.

ദുബായ്

സാമൂഹിക ഒത്തുചേരലുകള്‍ പാടില്ല- ഇഫ്താർ ടെന്‍റുകള്‍ക്ക് അനുമതിയില്ല. ഇഫ്താർ സംഭാവനടെന്‍റുകള്‍ക്കും അനുമതിയില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം തറാവീഹ് പ്രാർത്ഥകള്‍

ഷാ‍ർജ

ഇഫ്താർ ടെന്‍റുകള്‍ക്ക് അനുമതിയില്ല.ഇഫ്താർ വിതരണം, റസ്റ്ററന്‍റുകളിലോ, വീടുകളിലോ, പളളികളിലോ, കാറുകളിലോ ഒന്നിലും പാടില്ല. ഇഫ്താർ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക സൗജന്യങ്ങളെകുറിച്ചുളള പരസ്യങ്ങള്‍ക്കും അനുമതിയില്ല. സകാത്ത് ഭക്ഷണവിതരണമുള്‍പ്പടെ ഔദ്യോഗിക കേന്ദ്രങ്ങളിലൂടെ മാത്രമെ നടത്താവൂ.

അജ്മാന്‍

ടെന്‍റുകള്‍ക്ക് അനുമതിയില്ല. ഇഫ്താ‍ർ കിറ്റ് വിതരണമുള്‍പ്പടെ ഔദ്യോഗിക കേന്ദ്രങ്ങളിലൂടെ മാത്രമെ നടത്താവൂ. ഭക്ഷണ വിതരണം അസ‍ർ പ്രാർത്ഥനയ്ക്ക് ശേഷം തുടങ്ങി മഗ്രിബ് പ്രാർത്ഥനയുടെ ഒരു മണിക്കൂർ മുന്‍പ് പൂർത്തിയാക്കിയിരിക്കണം.

റാസല്‍ ഖൈമ

റസ്റ്ററന്‍റുകള്‍ക്ക് അകത്തും പുറത്തും ഇഫ്താർ കിറ്റ് വിതരണം പാടില്ല. ഇഫ്താർ ടെന്‍റുകള്‍ക്ക് അനുമതിയില്ല. വീടിന് പുറത്തും ഭക്ഷണ വിതരണം പാടില്ല. ഭക്ഷ്യവിതരണം നടത്തുന്നതിന് അനുമതിയുളളവരാണെങ്കിലും കോവിഡ് മാർഗനിർദ്ദേശങ്ങള്‍ പാലിച്ചാവണം വിതരണം. കൂട്ടം ചേരലുകള്‍ പാടില്ല. സാമൂഹിക അകലം മാസ്ക് എന്നിവയും നിർബന്ധം

ഉും അല്‍ ഖുവൈന്‍

ഖുർ ആന്‍ വിതരണവും മറ്റ് സമ്മാനവിതരണവും പാടില്ല
ഭവന സന്ദർശനവും കുടുംബ സംഗമവും പാടില്ല
ഭക്ഷണം പങ്കുവയ്ക്കരുത്.
റമദാന്‍ ഇഫ്താർ ടെന്‍റുകള്‍ പാടില്ല
ലേബർ ക്യാംപുകളിലെ ഭക്ഷ്യവിതരണം അംഗീകൃത ഏജന്‍സികള്‍ മാത്രം ചെയ്യണം.
ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത്.

Leave a Reply