മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ; തീരുമാനം ഏപ്രില്‍ രണ്ടിന് – അജിത് പവാര്‍

0
259

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ . ഏപ്രില്‍ രണ്ടിനാണ് ഇത് സംബന്ധിച്ച അവസാന തീരുമാനം എടുക്കുകയെന്നും അജിത് പവാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച മാത്രം രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 31,000 ല്‍ കൂടുതലാണ്.

ഹോളി ഉള്‍പ്പടെയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൂണെയില്‍ ചേര്‍ന്ന അവലോകനത്തിന് ശേഷം അജിത് പവാര്‍ പറഞ്ഞു. ഹോളി ദിനത്തിൽ ആളുകള്‍ കൂട്ടംകൂടുന്നത് ഉള്‍പ്പടെ വിലക്കിയിട്ടുണ്ട്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും എന്നാൽ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ സാധിക്കു എന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply