ദുബായില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ പാർക്കിംഗ്

0
198

ദുബായ് : ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ദുബായില്‍ പാർക്കിംഗ് സൗജന്യമായിരിക്കും. മള്‍ട്ടി ലെവല്‍ പാർക്കിംഗ് ഒഴികെയുളള പൊതുപാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് അറിയിച്ചത്. ദുബായ് ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മരണത്തില്‍ അനുശോചിച്ച് സർക്കാർ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക ദുഖാചരണത്തിന്‍റെ ഭാഗമായാണ് ഇത്. ഇതേ തുടർന്നാണ് ശനിയാഴ്ച വരെ പാർക്കിംഗിന് ഫീസ് ഈടാക്കില്ലെന്ന് ആ‍ർടിഎയും അറിയിച്ചത്.

Leave a Reply