സർക്കാരിനെ വെട്ടിലാക്കി വീണ്ടും ആഴക്കടൽ മൽസ്യബന്ധന കരാർ.

0
209

ആഴക്കടൽ മത്സ്യബന്ധന വുമായി ബന്ധപ്പെട്ട യുഎസ് കമ്പനിയുമായുള്ള ധാരണാപത്രം സർക്കാരിൻറെ അറിവോടെ അല്ല എന്നുള്ള വാദം പൊളിയുന്നു.കെ എസ് ഐ എൻ സി എ യും എം ഡി എം പ്രശാന്തിനെ യും പഴിചാരിയ സർക്കാർ നീക്കത്തിന് തിരിച്ചടിയാണ് പുതിയ വിവരങ്ങൾ.ഇംസിസിയും സർക്കാരും തമ്മിൽ ഉണ്ടാക്കിയ അസെൻഡ് ധാരണപ്രകാരമാണ് കരാർ ഒപ്പു വച്ചിരുന്നത്.

ഇംസിസി യുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിൻറെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ആണ് പുറത്തുവന്നിട്ടുള്ളത് ഇതിനു തെളിവായി വാട്സ്ആപ്പ് ചാറ്റ് ഉണ്ട് സിംഗപ്പൂർ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡീഷണൽ ചീഫ് സെക്രട്ടറി മറുപടി നൽകിയെന്നും പുറത്തുവന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു . മനോരമ ന്യൂസ് ആണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തു വിട്ടത്

Leave a Reply