കോവിഡ് കാലത്തും മികച്ച നേട്ടം കൈവരിച്ച് സോഹോ

0
71

ദുബായ് : കോവിഡ് സമയത്തും മികച്ച നേട്ടം കൈവരിക്കാനായെന്ന് ഇന്ത്യന്‍ ടെക്നോളജി കമ്പനിയായ സോഹോ. 25 ആം വ‍ർഷത്തിലേക്ക് കടക്കുന്ന വേളയില്‍ ദുബായ് കേന്ദ്രീകരിച്ചുളള വികസനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സോഹോ സിഇഒയും സഹസ്ഥാപകനുമായ ശ്രീധർ വെമ്പു അറിയിച്ചു. കമ്പനിയുടെ വിജയം കണക്കുകളില്‍ കൂടിയല്ല സോഹോ വിലയിരുത്തുന്നത് അതിലുപരി തങ്ങളുടെ ജീവനക്കാരിലും അവരുടെ കുടുംബങ്ങളിലും ഉപഭോക്താക്കളിലും വ്യവസായ മേഖലകളിലുമെല്ലാം എത്രത്തോളം സ്വാധീനമുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ ഉള്‍പ്പടെ ജിസിസിയിലെ വിവിധ രാജ്യങ്ങളില്‍ ഡേറ്റാ സെന്‍റർ സ്ഥാപിക്കുന്നതുള്‍പ്പടെയുളള വികസനവഴിയിലാണ് സോഹോ. ദുബായ് ഇക്കണോമിയുമായി സോഹോ ഇതിനകം തന്നെ കരാ‍ർ ഒപ്പുവച്ചിട്ടുണ്ട്. സോഹോ വഴി റജിസ്റ്റർ ചെയ്യുന്ന ഒരോ കമ്പനികൾക്കും 6600 ദിർഹത്തിനു തുല്യമായ തുക വാലറ്റിൽ ലഭിക്കുമെന്നുളളതാണ് പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ് മേഖലയില്‍ 2020 ല്‍ 30 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. യുഎഇയില്‍ ഉപഭോക്താക്കളില്‍ 37 ശതമാനം വർദ്ധനവും രേഖപ്പെടുത്താനായി. 1996 ല്‍ സ്ഥാപിതമായ കമ്പനി 25 വർഷം പൂർത്തീകരിച്ചതിന്‍റെ ഭാഗമായി സോഹോളിക്സ് ദുബായ് എന്ന പേരിൽ വാർഷിക സമ്മേളനവും നടത്തി.
പ്രാദേശികമായി കൂടുതല്‍ പേർക്ക് അവസരം നല്‍കുകയെന്നുളളതാണ് കമ്പനിയുടെ പുതിയ നയം. ഇതിന്‍റെ ഭാഗമായി ജീവനക്കാരെ കണ്ടെത്തി പരിശീലനം നല്‍കുന്നതുള്‍പ്പടെയുളള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മിഡില്‍ ഈസ്റ്റ് -ആഫ്രിക്ക പ്രസിഡന്‍റ് ഹൈദർ നിസാം അറിയിച്ചു. സൗദി ഈജിപ്ത്,സൗത്ത് ആഫ്രിക്ക, ഇസ്രായേല്‍, നൈജീരിയ, കെനിയ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പുതിയ ഓഫീസ് തുടങ്ങും. ഇതില്‍ ദുബായ് ആയിരിക്കും ജിസിസി രാജ്യങ്ങളുടെ ഹബ്. പ്രാദേശിക പങ്കാളിത്തം ഉപയോഗപ്പെടുത്തി നെറ്റ് വർക്ക് വിപുലീകരണം നടപ്പിലാക്കും. ഇതോടെ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം നല്‍കാനാകും. സു​സ്ഥി​ര​മാ​യ​തും ദീ​ർ​ഘ​കാ​ല സ്വാ​ധീ​നം ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ ബന്ധമാണ് സോഹോ ലക്ഷ്യമിടുന്നതെന്നും ഹൈദർ നിസാം വ്യക്തമാക്കി.

Leave a Reply