കൂക്കുവിളി;പി സി ജോർജ്ജ് പ്രചാരണ പരിപാടി അവസാനിപ്പിച്ചു.

0
362

കോട്ടയം∙ ഈരാറ്റുപേട്ട തേവരുപാറയിൽ വോട്ടുചോദിച്ചെത്തിയ പി.സി.ജോർജിന് നേരെ കൂക്കുവിളി. കൂക്കി വിളിച്ചവരുടെ വോട്ടു വേണ്ടെന്ന പ്രഖ്യാപനവുമായി പി.സി ജോർജിന്റെ തനതു ശൈലിയുള്ള മറുപടിയും. കൂവിയ നാട്ടുകാരോട് തിരഞ്ഞെടുപ്പിൽ ജയിച്ച് വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി.സി. മറുപടി പറഞ്ഞു.

ഒരു സ്ഥാനാര്‍ഥിയാണ് ഞാന്‍‍. വോട്ടു ചോദിച്ചു വരുന്നയാളോടു മാന്യമായി പെരുമാറണം. ഇലക്ഷന്‍ കമ്മിഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയിക്കിടക്കും. എന്റെ മാന്യത കൊണ്ടത് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ടില്ലാതെ തന്നെ ഞാന്‍ ജയിക്കും. കൂവിയാല്‍ പേടിച്ചോടുന്നവനല്ല ഞാന്‍. ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെത്തന്നെ കാണും. നിൻറെയൊക്കെ വീട്ടിലെ കാരണവന്‍മാര്‍ നന്നാകണം ആദ്യം. സൗകര്യമുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്നും രോഷത്തോടെ പി.സി. നാട്ടുകാരോടു പറഞ്ഞു. അസഭ്യം പറഞ്ഞ നാട്ടുകാരെ നോക്കി തിരിച്ചു അസഭ്യം പറയുകയും ചെയ്തു.

തൻറെ ഫേസ്ബുക് പേജിലൂടെ ഈരാറ്റു പേട്ടയിലെ തെരെഞ്ഞെടുപ്പ് പരിപാടികൾ അവസാനിപ്പിച്ചതായി അദ്ദേഹം അറീച്ചു.

എൻ്റെ നാടായ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചരണം ഞാൻ അവസാനിപ്പിക്കുകയാണ്
ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഞാൻ ജനിച്ച് വളർന്ന എൻ്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.
ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള എൻ്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, എൻ്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല.
എന്നെ അറിയുന്ന, എന്നെ സ്നേഹിക്കുന്ന ഈ വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ ഞാൻ പ്രസംഗിച്ചിട്ടുള്ളതുമാണ്.
എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ എൻ്റെ പ്രചരണ പരിപാടികൾ ഞാൻ അവസാനിപ്പിക്കുകയാണ്.
ഞാൻ അറിയുന്ന എന്നെ സ്നേഹിക്കുന്ന ഇത്തരം വർഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടിൽ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാർ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോദ്ധ്യമെനിക്കുണ്ട്.
എന്ന് നിങ്ങളുടെ സ്വന്തം
പി.സി. ജോർജ്ജ്
പ്ലാത്തോട്ടം
ക്രമ നമ്പർ: 5
നമ്മുടെ ചിഹ്നം
തൊപ്പി.

Leave a Reply