ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവർത്തനം മെയ് രണ്ടുവരെ നീട്ടി

0
124

ദുബായ്: രാജ്യത്തെ പ്രധാന ആകർഷണകേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്‍റെ ഈ വർഷത്തെ പതിപ്പ് മെയ് രണ്ടുവരെ സന്ദർശകരെ സ്വീകരിക്കും. ഏപ്രില്‍ 18 ന് അവസാനിക്കാനിരുന്ന 25മത് സീസണ്‍ രണ്ടാഴ്ചക്കാലത്തേക്കുകൂടി നീട്ടുന്നതായി ഗ്ലോബല്‍ വില്ലേജ് അറിയിച്ചു. വിശുദ്ധറമദാന്‍ മാസത്തിലും ഗ്ലോബല്‍ വില്ലേജ് പ്രവർത്തനമുണ്ടാകുമെന്നുളളത് സന്ദർശകർക്ക് പുതിയ അനുഭവമാകും. റമദാന്‍ സമയത്ത് വില്ലേജിന്‍റെ പ്രവർത്തന സമയത്തില്‍ മാറ്റമുണ്ട്. വൈകുന്നേരം ആറുമുതല്‍ പുലർച്ചെ രണ്ടുവരെയാണ് ഗ്ലോബല്‍ വില്ലേജ് റമദാന്‍ മാസത്തില്‍ പ്രവർത്തിക്കുക. നിലവില്‍ വൈകീട്ട് നാലുമുതല്‍ രാത്രി 12 വരെയാണ് പ്രവർത്തനം. വിവിധ സംസ്കാരങ്ങള്‍ ഒരുമിച്ച് ചേരുന്ന ഗ്ലോബല്‍ വില്ലേജ് സന്ദർശിക്കാനായി ഓരോ വർഷവും നിരവധി പേരാണ് എത്താറുളളത്.

Leave a Reply