മാണി സി കാപ്പനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി പിണറായി വിജയന്‍.

0
201

കോട്ടയം: എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന മാണി സി കാപ്പനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പന്‍ സ്വന്തം പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചു. അവസരവാദികള്‍ക്ക് ജനം എല്ലാക്കാലത്തും ശിക്ഷ നല്‍കിയിട്ടുണ്ട്. പാലായില്‍ ഇത്തവണ അതുണ്ടാവുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പാലായില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. എല്‍ഡിഎഫിനോടൊപ്പം നിന്ന ഒരാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചിട്ട് എല്‍ഡിഎഫിനെത്തന്നെ നേരിടാന്‍ ഇവിടെ വന്നിരിക്കുന്നു. എല്ലാക്കാലത്തും അവസരവാദികള്‍ക്ക് ജനം അര്‍ഹമായ ശിക്ഷ കൊടുത്തിട്ടുണ്ട്. അത് കേവലമായ തെരഞ്ഞെടുപ്പിലെ പരാജയം മാത്രമല്ല, സമൂഹത്തില്‍ അവസരവാദികള്‍ ഒറ്റപ്പെട്ടുപോകാറുണ്ട്. എല്ലാ അവസരവാദികള്‍ ഉണ്ടായിട്ടുള്ള ഫലമതാണ്. എല്‍ഡിഎഫിനെയും പാര്‍ട്ടിയെയും വഞ്ചിച്ചുകൊണ്ട് എങ്ങോട്ടാണ് പോയത്?’, പിണറായി വിജയന്‍ പരിസഹിച്ചു.

കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നവരെല്ലാം വിശ്വസിക്കാന്‍ പറ്റാത്തവരെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഉപേക്ഷിക്കുമ്പോഴാണ് ഇവിടെ ഒരു അവസരവാദി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് എന്റെ മികവ് കാണിച്ചുകളയും എന്ന് പറയുന്നത്. അത് പണ്ട് ആനപ്പുറത്ത് കയറിയ കഥയില്‍പ്പെട്ടതാണ്. ഇദ്ദേഹത്തിന്റെ മികവല്ല ഇവിടെ കണ്ടത്. എല്‍ഡിഎഫിന്റെ മികവായിരുന്നു അത്. ഇദ്ദേഹം ധരിച്ചത് ഇദ്ദേഹത്തിന്റെ മികവിന്റെ പിന്നാലെ അടിവെച്ചടിവെച്ച് എല്ലാവരും അണി നിരക്കുകയാണെന്നാണ്. അതിപ്പോള്‍ കാണാന്‍ പോവുകയാണ്. വഞ്ചനയ്ക്ക് ശരിയായ മറുപടി നല്‍കുക, അവസരവാദിയെ പൂര്‍ണമായും ഒറ്റപ്പെടുത്തുക’ പിണറായി ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ വിജയിച്ചത് ഇടതുമുന്നണിയുടെ മികവുകൊണ്ടാണ്. കഴിഞ്ഞ തവണത്തേത് കാപ്പന്റേതല്ല, ഇടതുമുന്നണിയുടെ വിജയമായിരുന്നെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply