ചാനൽ സർവ്വേകൾ പ്രഹസനം:പി കെ കുഞ്ഞാലിക്കുട്ടി

0
252

ചാനൽ സർവ്വ കളെ ശക്തമായി എതിർത്തുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്,സർവ്വേകൾ ഒരുതരത്തിലും ഞങ്ങളുടെ പ്രവർത്തകരുടെ മനോവീര്യം തകർക്കുക ഇല്ല എന്നും സർവോപരി ശക്തിയോടുകൂടി പ്രവർത്തന രംഗത്ത് സജീവമാകാനാണ് ഇത്തരം ചാനൽ സർവ്വേ ഉപകരിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

വലിയ തോതിൽ പണം ചെലവാക്കി
ഇടതുപക്ഷം നടത്തുന്ന ഇത്തരം മാധ്യമ സർവ്വേകൾ
ഒരുനിലക്കും ഗുണം ചെയ്യുക ഇല്ല എന്നും പഴയ
ചില സർവേകൾ ആണ് ഇവർ പുറത്ത് കാണിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. വയനാട് മണ്ഡലത്തിൽ
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്
വലിയതോതിൽ ഭൂരിപക്ഷം കുറയും എന്ന് പ്രവചിച്ച അവർ അദ്ദേഹത്തിൻറെ റിസൾട്ട് വന്നപ്പോൾ ഒന്നും പറഞ്ഞില്ല എന്നും അദ്ദേഹം വ്യക്തമാക്കി

ഐക്യ ജനാധിപത്യ മുന്നണി ഓരോ ജില്ലാ അടിസ്ഥാനത്തിലും കൃത്യമായ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു അവിടങ്ങളിലൊക്കെ ആവേശകരമായ വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു
തൊഴിലില്ലായ്മയും കടലോര പ്രദേശങ്ങളിലെ പ്രശ്നങ്ങളും അഴിമതിയും ഒക്കെ ജനം മനസ്സിലാക്കിയിട്ടുണ്ട് എന്നും കൃത്യമായി പൊതുജനം അവരുടെ സമ്മതിദാനവകാശം
രേഖപ്പെടുത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു

ഇതിനെല്ലാം പരിഹാരം യുഡിഎഫ്കൊണ്ടുവരുന്ന ജനകീയ മാനിഫെസ്റ്റോ ഞങ്ങളുടെ പ്രകടനപത്രികയാണെന്നും അത് നിശ്ചയമായും ഞങ്ങൾനടപ്പിലാക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.
സർവ്വേകൾ എല്ലാം പഴയ
കേടുവന്ന പാൽ ആണെന്നും അത് ഒഴുകി കഴിയട്ടെ അതെല്ലാം കഴിഞ്ഞതിനുശേഷം ഞങ്ങളുടെ മികവാർന്ന പ്രകടനം നിങ്ങൾക്ക് കാണാം എന്നും പ്രചരണപരിപാടികൾ തുടങ്ങാനിരിക്കുകയാണ് എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.

Leave a Reply