ഇരട്ട വോട്ട്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരി വെച്ച് ഇലക്ഷൻ കമ്മീഷൻ

0
344

വോട്ടർ പട്ടികയിൽ ഇരട്ട വോട്ട് കണ്ടെത്തിയെന്നും ഇത് മരവിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ
വൈക്കത്ത് 590, ചാലക്കുടി 570, കാസർകോഡ് 640,ഇടുക്കി 434, പാലക്കാട് 800, കോഴിക്കോട് പരാതിയിൽ പറയുന്നതിന്റെ പകുതി ഇരട്ടിവോട്ട്, തവനൂരിൽ പരാതിയിൽ പറയുന്നതിന്‍റെ 70% ഇരട്ടിവോട്ട്, ഇങ്ങിനെ എല്ലാ തവണയും ഉണ്ടാകുന്നതാണെന്നും പരിശോധന തുടരുമെന്നും ടിക്കാറാം മീണ പറഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു.

സംസ്ഥാനത്ത് പുതുതായി 9.16 ലക്ഷം പുതിയ വേട്ടർമാർ അപേക്ഷിചെങ്കിലും 1.76 പേരുടെത് ത്തള്ളി 7.39 പുതിയ വോട്ടർമാരാണ് അംഗീകരിക്കപ്പെട്ടത് ആകെ 224460 വോട്ടർമാരാണ് പുതിയ വേട്ടർ പട്ടികയിലുള്ളതെന്നും ഇലക്ഷൻ കമ്മീഷണർ വെക്തമാക്കി.

ജനുവരി 20നു ശേഷം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ 9 ലക്ഷം അപേക്ഷയാണ് കമ്മിഷനു കിട്ടിയത്. കോവിഡായതിനാൽ ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്കു നേരിട്ട് വീടുകളിൽപോയി പരിശോധന നടത്താൻ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയതെന്നു ടിക്കാറാം മീണ പറഞ്ഞു. സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി. ഇതു മുൻ വര്‍ഷങ്ങളിലും ഉണ്ടായിട്ടുണ്ട്. കാസർകോട് ഒരു വോട്ടർക്കു 5 കാർഡ് അനുവദിച്ചതിൽ 4 കാർഡുകൾ റദ്ദാക്കി. കാർഡുകൾ അനുവദിച്ച അസി. ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു. കാസർകോട്ടെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കും.
5 മണ്ഡലത്തിൽ മാത്രം 14,000 ഇരട്ട വോട്ട്; ജില്ലകളോടു റിപ്പോർട്ട് തേടി തിര. കമ്മിഷൻ
3,70,000 പോളിങ് ജീവനക്കാരുള്ളതിൽ 96% പേർക്കും വാക്സിനേഷൻ നൽകിയതായി ടിക്കാറാം മീണ പറഞ്ഞു. 8,85,000 അപേക്ഷകൾ പോസ്റ്റൽ വോട്ടിനായി നൽകി. 4,40,044 പേർ പോസ്റ്റൽ വോട്ടിന് അർഹരാണ്.

കഴിഞ്ഞ തവണ 121 കമ്പനി കേന്ദ്രസേനയെയാണ് ലഭിച്ചത്. ഇത്തവണ 140 കമ്പനിയെ ലഭിച്ചു. വടക്കൻ കേരളത്തിൽ സേനയെ കൂടുതലായി വിന്യസിക്കും. തിരഞ്ഞെടുപ്പ് ഓഫിസർക്കു ലഭിച്ചതിൽ 66,000 പരാതികൾ ശരിയാണെന്നു വ്യക്തമായതായും ടിക്കാറാം മീണ പറഞ്ഞു.

Leave a Reply