വിദേശത്താണോ ജോലി, യുഎഇയില്‍ താമസിക്കാം, ജോലിയെടുക്കാം സുപ്രധാനതീരുമാനങ്ങളെടുത്ത് യുഎഇ മന്ത്രിസഭ

0
407

ദുബായ് : ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുന്ന ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതുള്‍പ്പടെ നിരവധി സുപ്രധാനതീരുമാനങ്ങളെടുത്ത് യുഎഇ മന്ത്രിസഭ. എല്ലാ രാജ്യക്കാ‍ർക്കും ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുന്ന ടൂറിസ്റ്റ് വിസകള്‍ ലഭ്യമാകും. ആഗോള സാമ്പത്തിക തലസ്ഥാനമായ യുഎഇ അതിനുസരിച്ചുളള തീരുമാനങ്ങളാണ് കൈക്കൊളളുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

റിമോ‍ട്ട് വർക്ക് വിസയും അനുവദിക്കും

ലോകത്ത് എവിടെയുമിരുന്ന് ജോലി ചെയ്യുന്ന പ്രഫഷണലുകള്‍ക്ക് യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിർച്വല്‍ വ‍ർക്ക് വിസ സംവിധാനം കൊണ്ടുവരാനും തീരുമാനമായി. ഏത് രാജ്യക്കാർക്കും യുഎഇ അനുവദിക്കുന്ന വിർച്വല്‍ വർക്ക് വിസക്ക് അപേക്ഷിക്കാം. ജോലി ചെയ്യുന്ന കമ്പനി ഏത് രാജ്യത്തായാലും ഇത് സാധ്യമാണ്. യുഎഇയില്‍ ഇരുന്ന് ജോലിചെയ്യാമെന്നുളളതാണ് പ്രത്യേകത.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും അതോടൊപ്പം തന്നെ റിമോർട്ട് വർക്ക് വിസയും രാജ്യത്ത് നടപ്പിലാക്കുമെന്ന് നേരത്തെ തന്നെ യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗതീരുമാനത്തോടെ ഔദ്യോഗികമായി ഇക്കാര്യങ്ങളില്‍ നടപടികള്‍ ആരംഭിക്കും.

Leave a Reply