സാദിഖലി തങ്ങളുടെ സൗഹൃദയാത്ര പകർന്ന സന്ദേശം യുഡിഎഫ് പ്രകടന പത്രികയിൽ.

0
430

പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾ നയിച്ച സൗഹാർദ്ധ സന്ദേശ യാത്ര വർത്തമാനകേരളത്തിനു നൽകിയ ഏറ്റവും വലിയ സന്ദേശം മാനവികതയുടെ സംസ്കാരത്തിലേക്ക് നാടിനെ നടത്തുക എന്നതായിരുന്നു.
വെറുമൊരു രാഷ്ട്രീയപ്രചാരണ യാത്രയായിരുന്നില്ല സാദിഖലി ശിഹാബ്തങ്ങൾ നടത്തിയത്.
അതിനു കൊടപ്പനക്കൽ തറവാട് ലോകത്തിനു സമ്മാനിച്ച സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സമഭാവനയുടെ സന്ദേശം ലോകത്തിനു പകരുക എന്ന വിശുദ്ധലക്ഷ്യം കൂടിയുണ്ടായിരുന്നു. മതസൗഹാർദ്ദത്തിലൂന്നിയ നന്മയുടെ സന്ദേശം പകർന്ന യാത്ര അതിന്റെ ലക്‌ഷ്യം കണ്ടിരിക്കുന്നു.


ജാഥ പിന്നിട്ട വഴികളിൽ നിന്ന് അവർ സമാഹരിച്ചത് പുതിയഒരുലോകം സൃഷ്ടിക്കാനുള്ള അനുഭവപാഠങ്ങൾ കൂടിയായിരുന്നു. ജാഥയുടെ സ്വീകരണ സ്ഥലങ്ങളിൽ നിന്ന് സന്ദർശിച്ച മഹദ്‌വ്യക്തികളുടെ സാന്നിധ്യങ്ങളിൽ നിന്നെല്ലാം ഉയർന്ന ഒരു ആവശ്യം നമുക്ക് പൊയ്പോയ സൗഹൃദത്തിന്റെ പൊതു ഇടങ്ങളെ തിരിച്ചു പിടിക്കുക എന്നതായിരുന്നു.

സമൂഹം കൂടുതൽ കൂടുതൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, മനസ്സുകളിൽ അകലം വർധിക്കുന്ന വർത്തമാന കാലത്ത് പാരസ്പര്യത്തിന്റെ ചേർത്തുപിടിക്കലുകൾ ഈ കാലം ആവശ്യപ്പെടുന്ന ഒന്നാണ്.

ഇപ്പോൾ ആവശ്യങ്ങൾക്കും അതിലൂടെ രൂപപ്പെട്ട ആശയത്തിനും വലിയ അംഗീകാരം നൽകിക്കൊണ്ട് യുഡിഫ് പ്രകടന പത്രികയിൽ സമൂഹത്തിനിടയിലെ സൗഹാർദ്ധം ഊട്ടിയുറപ്പിക്കാൻ ഗ്രാമങ്ങൾ തോറും പൊതു ഇടങ്ങൾ സ്ഥാപിക്കുമെന്ന വാഗ്ദാനം നൽകിയിരിക്കുകയാണ്.
ഇത് കൊടപ്പനക്കൽ തറവാടും അവർ ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദവും അവർ നേതൃത്വം വഹിച്ച രാഷ്ട്രീയ സംഘടനയും കാലത്തിനു പകർന്ന വലിയ ഒരു സന്ദേശത്തിനു ലഭിച്ച അംഗീകാരമായി മാറിയിരിക്കുകയാണ്.

Leave a Reply