ഷാ‍ർജ പൈതൃകോത്സവത്തിന് ഇന്ന് തുടക്കം

ഷാ‍ർജ : അറേബ്യന്‍ സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ തനിമയൊട്ടും ചോരാതെ ആസ്വാദകരിലേക്കെത്തിക്കുന്ന ഷാ‍‍ർജ പൈതൃകോത്സവത്തിന് ഇന്ന് തുടക്കമാകും. മാ‍ർച്ച് 20 മുതല്‍ ഏപ്രില്‍ നാല് വരെയാണ് 18 മത് പൈതൃകോത്സവം നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ മുന്ക1രുതലുകളെല്ലാം പാലിച്ചകൊണ്ടായിരിക്കും പൈതൃകോത്സവം നടക്കുക. സാംസ്കാരിക പൈതൃകം ഞങ്ങളെ ഒരുമിപ്പിക്കുന്നുവെന്നതാണ് ഇത്തവണത്തെ ആപ്തവാക്യം . ഷാർജ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വീക്ഷണങ്ങളോടെയാണ് പൈതൃകോത്സവം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും പൈതൃകോത്സവം നടക്കുക. പുറത്തേക്കും അകത്തേക്കും വ്യത്യസ്ത വാതിലുകളിലൂടെയായിരിക്കും പ്രവേശനം. തെർമല്‍ സ്കാനറുകള്‍ വാതിലുകള്‍ക്ക് മുന്നിലുണ്ടാകും. സാമൂഹിക അകലം പാലിക്കണ്ടേതിന്‍റെ ആവശ്യകത ഓർമ്മിപ്പിക്കുന്ന പോസ്റ്ററുകള്‍ എല്ലായിടത്തും പതിച്ചിട്ടുണ്ട്. വാരാന്ത്യ ദിനങ്ങളില്‍ സന്ദർശകരുട എണ്ണം 6000മാണ്. മറ്റ് ദിനങ്ങളില്‍ ഇത് 3000 മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.

പാരമ്പര്യമൂല്യങ്ങളും പൈതൃക കാഴ്ചകളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയെന്നുളളതാണ് ലക്ഷ്യം. നാടന്‍ കലാരൂപങ്ങൾ, കുട്ടികളുടെ ഗ്രാമം, സോഷ്യൽ മീഡിയാ കഫെ, കൾചറൽ കഫെ, കരകൌശല വസ്തുക്കള്‍ തുടങ്ങി നിരവധി ഷോപ്പുകളും മേളയെ സമ്പന്നമാക്കും. മൊണ്ടീനാഗ്രോ റിപ്ലബിക് ആണ് ഇത്തവണത്തെ അതിഥി രാജ്യം. കസാഖ്സ്ഥാന്‍ പ്രത്യേക അതിഥിരാജ്യവുമാണ്.

photo credit siraj vp keezhmadam

500 ലധികം നാടന്‍ കലാരൂപങ്ങളും പ്രദർശങ്ങളും പൈതൃകോത്സവത്തെ സമ്പന്നമാക്കും. ഫോക് ലോർ ഡോക്യൂമെന്‍റേഷന്‍ പ്രൊജക്ടിന്‍റെ ഉദ്ഘാടനവും ഇത്തവണ നടക്കും. ദേശീയ അന്തർദേശിയ ബാന്‍ഡുകള്‍ 15 ഓളം നാടന്‍ കലാനൃത്ത രൂപങ്ങള്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കും മുതിർന്നവർക്കുമായി 214 ഓളം കലാസാംസ്കാരിക പരിപാടികളും പൈതൃകോത്സവത്തില്‍ അരങ്ങേറും.

Leave a Reply