മുഖ്യമന്ത്രി ഇപ്പോഴും സ്വർണ്ണകള്ളകടത്തുകാരെ സംരക്ഷിക്കുന്നു: എം.ടി രമേശ്.

0
171

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫ് പ്രചരണ പരിപാടികൾ നിർബന്ധപൂർവ്വം കൊടുവള്ളിയിൽ സംഘടിപ്പിച്ചത് സ്വർണ്ണ കള്ളകടത്തുകാരനായ സ്ഥാനാർത്ഥിയോടുള്ള പ്രത്യേക സ്നേഹപ്രകടനത്തിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ഇപ്പോഴും സ്വർണ്ണ കള്ളകടത്തുകാരെ സംരക്ഷിക്കുകയാണെന്നും ബി.ജെ.പി സംസ്ഥന ജനറൽ സെക്രട്ടറി എം ടി രമേശ് കോഴിക്കോട് നോർത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ഇദ്ദേഹം മാധ്യമ ങ്ങോട് സംസാരിക്കുകയായിരുന്നു.

സി.പി.ഐ എം ൻ്റെ അവിശുദ്ധ ബാന്തവം ജനങ്ങളുടെ മുമ്പിൽ തുറന്ന് കാണിക്കാനാണ് ഈ തെരഞ്ഞെടുപ്പ് കാലം ബി.ജെ.പി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാകളെല്ലാം കോടീശ്വരന്മാരായത് എങ്ങിനെയെന്ന് ഞങ്ങൾക്കറിയാമെന്നും അത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply