ഖുർആനിനെതിരെ സുപ്രിം കോടതിയെ സമീപിച്ചവരെ തള്ളി ബി.ജെ.പിയും.

0
551

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനെതിരേ സുപ്രിംകോടതിയില്‍ ഹരജിനല്‍കിയ ഉത്തര്‍പ്രദേശിലെ ശീഈ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും സംഘ്പരിവാര്‍ സഹയാത്രികനുമായ വസീം രിസ്‌വിയെ തള്ളി ബി.ജെ.പിയും. ഏതെങ്കിലും മതവിഭാഗത്തിന്റെ ഗ്രന്ഥങ്ങളെ അവഹേളിക്കുന്നവര്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കില്ലെന്ന് ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ഇത്തരം നടപടികളിലൂടെ രാജ്യത്തു നിലനില്‍ക്കുന്ന അന്തരീക്ഷം മലിനമാക്കരുതെന്ന് അദ്ദേഹം രിസ്‌വിയോട് അഭ്യര്‍ഥിച്ചു. നേരത്തെ ജമ്മുകശ്മീരിലെ ബി.ജെ.പി നേതാക്കളും രിസ്‌വിക്കെതിരേ രംഗത്തുവന്നിരുന്നു. പിന്നാലെ ഷാനവാസ് ഹുസൈനും രിസ്‌വിയെ തള്ളിയതോടെ വിഷയത്തില്‍ അദ്ദേഹം ഒറ്റപ്പെട്ടു.

ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രിസ്‌വി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഈ സൂക്തങ്ങള്‍ ഭീകരതയും ആക്രമണങ്ങളും ജിഹാദും പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇസ്‌ലാമിലെ ആദ്യ ഖലീഫമാരായ അബൂബകര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍ ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈ സൂക്തങ്ങള്‍ ഖുര്‍ആനില്‍ തിരുകിക്കയറ്റുകയായിരുന്നുവെന്നും ഈ വാക്യങ്ങള്‍ തീവ്രവാദികള്‍ തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് രിസ്‌വി ഉന്നയിച്ചിരുന്നത്.

Leave a Reply