ഹൃദയാഘാതത്തിന് ‘ബലൂണ് എംബഡഡ് ടെക്നോളജി’ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന് ശ്രദ്ധേയ അംഗീകാരം.

0
398

കോട്ടക്കല്‍: സങ്കീര്‍ണ്ണമായ ആന്‍ജിയോപ്ലാസ്റ്റി പോലും വളരെ എളുപ്പതിലും ചെലവ് കുറഞ്ഞ രീതിയിലും നിര്‍വ്വഹിക്കാന്‍ സഹായകരമായ അത്യാധുനിക ചികിത്സാ രീതിയാണ് ‘ബലൂണ്‍ എംബഡഡ് ടെക്നിക്’. തെലുങ്കാനയിലെ ഹൃദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ബലൂണ്‍ എംബഡഡ് ടെക്നിക്ക്’ ല്‍ ലൈവ് ശില്‍പ്പശാല നടത്തുവാനുള്ള ക്ഷണം കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

ബലൂണ്‍ എംബഡഡ് ടെക്നിക്കില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഹൃദ്രോഗ വിഭാഗത്തിന് ലഭിച്ച അവസരം സമാന രംഗത്ത് വളരെ പ്രാധാന്യമുള്ളത് കൂടിയാണ്.

ഹൃദയത്തിന് വലിയ ബ്ലോക്ക് സംഭവിക്കുകയും മറ്റ് പല കാരണങ്ങളാലും ബൈപ്പാസ് ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്ത രോഗിക്കാണ് തത്സമയ ശില്‍പ്പശാലയില്‍ ബലൂണ്‍ എംബഡഡ് ടെക്നിക്കിലൂടെ വിദഗ്ദ്ധ ചികിത്സ നല്‍കിയത്. ബൈപ്പാസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആന്‍ജിയോപ്ലാസ്റ്റിയാണ് ഇദ്ദേഹത്തിന് നിര്‍വ്വഹിക്കേണ്ടിയിരുന്നത്. മൂന്ന് സ്റ്റന്റുകള്‍ ഇതിന് ആവശ്യമായി വരുമായിരുന്നു. എന്നാല്‍ അതിനൂതനമായ ചികിത്സാ രീതികളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി ബലൂണ്‍ എംബഡഡ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തതിലൂടെ രോഗിക്ക് ഒരു സ്റ്റന്റ് മാത്രം ഉപയോഗിച്ച് ആന്‍ജിയോ പ്ലാസ്റ്റി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു.

ബൈപ്പാസ്സ് ചെയ്യാന്‍ സാധിക്കാത്ത ശാരീരിക അവസ്ഥയുള്ള രോഗികള്‍ക്ക് പോലും ഫലപ്രദമായണ് ബലൂണ്‍ എംബഡഡ് ടെക്നിക്ക് എന്നതും സ്റ്റെന്റുകളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നതിനാല്‍ കുറഞ്ഞ സങ്കീര്‍ണ്ണതയും താരതമ്യേന ചെലവ് കുറയുന്നതും ഈ രീതിയുടെ പ്രധാന സവിശേഷതകളാണ്. കുറഞ്ഞ ഹോസ്പിറ്റല്‍ വാസം, ദൈനംദിന ജീവിതത്തിലേക്ക് വളരെ വേഗത്തിലുള്ള തിരിച്ച് വരവ്, രക്തസ്രാവം ഇല്ലാത്ത പ്രൊസീജ്യര്‍ തുടങ്ങിയ അനേകം നേട്ടങ്ങള്‍ ബലൂണ്‍ എംബഡഡ് ടെക്നിക്ക് വഴിയുള്ള ആന്‍ജിയോപ്ലാസ്റ്റിക്കുണ്ട്. രാജ്യത്തിലെ ഏറ്റവും പ്രഗത്ഭരായ ഡോക്ടര്‍മാര്‍ അണിനിരന്ന വേദിയില്‍ ഇത്തരം ഒരു ചികിത്സാരീതിയെ അവതരിപ്പിക്കാനും, മറ്റുള്ളവര്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള അറിവ് പറഞ്ഞുകൊടുക്കാനും സാധിച്ചത് വലിയ നേട്ടവും അംഗീകാരവുമാണ് എന്ന് ഡോ തഹ്‌സിൻ നെടുവഞ്ചേരി(ചീഫ് കൺസൽട്ടൻറ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്), ഡോ സുഹൈൽ മുഹമ്മദ് (കൺസൽട്ടൻറ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്) , ഡോ ജെനു ജെയിംസ് ചാക്കോള ( കൺസൽട്ടൻറ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്) എന്നിവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് : +919656530003

Leave a Reply