കവിതകളുടെ രാത്രിമഴപ്പെയ്ത്തായ് സുഗതാഞ്ജലി

0
187

ദുബായ് : പുഴയുടെയും, കാടിന്‍റെയുംം, മലകളുടെയും ഹൃദയ സംഗീതത്തെ അക്ഷരങ്ങളിലൂടെ നമ്മുടെ സാംസ്കാരികബോധങ്ങളുടെ ഭാഗമാക്കിയ, പ്രകൃതിയെയും മനുഷ്യനെയും,മറ്റു ജീവജാലങ്ങളെയും, സ്നേഹത്തിന്റെ,കരുതലിന്‍റെ ഒരേ അളവുകോലിനാൽ ജീവിതത്തോട് ചേർത്ത് നിർത്തിയ
സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിക്കാനുള്ള ആയുധമായി കവിതയെയും അക്ഷരങ്ങളെയും ജീവിതാവസാനം വരെ ഉപയോഗിക്കുകയും പകർന്നുകൊടുക്കുകയും ചെയ്ത ,മലയാളത്തിന്‍റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ ഓർമ്മകൾക്ക് മുൻപിൽ അഞ്ജലികൾ അർപ്പിച്ചുകൊണ്ട് സുഗതാഞ്ജലി എന്ന പേരിൽ മലയാളം മിഷൻ നടത്തിയ സുഗതകുമാരി ടീച്ചറുടെ കവിതകളുടെ കാവ്യാലാപന മത്സരം
പൂർണ്ണമായി.

ദുബായ് മലയാളം മിഷൻ മേഖല തലത്തിൽ നടത്തിയ മത്സരങ്ങൾ ഫെബ്രുവരി 12 ,13 തിയ്യതികളിൽ നടന്നു.ഓരോ പഠനകേന്ദ്രങ്ങളിലും പ്രത്യേകം നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികളെയാണ് മേഖലാതല മത്സരങ്ങളിലേക്കു തിരഞ്ഞെടുത്തത്.ജൂനിയർ സീനിയർ വിഭാഗങ്ങളിൽ രണ്ടു ദിവസങ്ങളിലായി ജൂനിയർ വിഭാഗത്തിൽ നിന്നും വിനായക് ഗിരീഷ് കുമാർ,മാധവ് അശോക്,അഭിനവ്,ആഗ്‌നസ് എന്നിവരും,സീനിയർ വിഭാഗത്തിൽ നിന്നും അനൈക മനോജ്,ബിഥ്യ ബിജു,അദിതി പ്രമോദ്,എന്നിവരും ആഗോളതലമത്സരങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്നുമുള്ള ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ആഗോളതലമത്സരങ്ങൾ മാർച്ച്-6,7 തിയ്യതികളിൽ വൈകീട്ട് 6 മണിക്ക് നടന്നു.
യുഎഇയിൽ നിന്നുള്ള കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ നിന്നും ദുബായ് ചാപ്റ്ററിലെ വാസൽ ഒയാസിസ് പൂമ്പാറ്റ പഠനകേന്ദ്രത്തിൽ നിന്നുള്ള മാധവ് അശോക് (ദുബായ്‌ ഇന്ത്യൻ സ്കൂൾ ) ഡൈന ട്രേഡ് പഠനകേന്ദ്രത്തിൽ നിന്നുള്ള വിനായക് ഗിരീഷ്‌കുമാർ ( ദുബായ്‌ ഇന്ത്യൻ സ്കൂൾ )7ആം സ്ഥാനത്തിനും അർഹനായി.


റാക്ക്‌ ഫുജൈറ ചാപ്റ്ററിലെ കൃപ നിഷമുരളി ( സ്കോളേഴ്സ്‌ ഇന്ത്യൻ സ്കൂൾ റാസൽഖൈമ ) ജൂനിയർ വിഭാഗം രണ്ടാം സമ്മാനവും സീനിയർ വിഭാഗം ഇവാ സാമിന്‌ ( ഇന്ത്യൻ പബ്ലിക്ക്‌ സ്കൂൾ, റാസൽഖൈമ ) മികച്ച പത്തുപേരിൽ ഇടം നേടി ആഗോള തലത്തിൽ ശ്രദ്ധേയരായി.

മേഖലാതലത്തിൽ വിജയിച്ചവർക്കും,ആഗോളതലത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്കും മലയാളം മിഷൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണം വരും ദിവസങ്ങളിൽ നടക്കും.

Leave a Reply