നൂറ് മേനി വിജയവുമായി ദുബായ് മലയാളം മിഷൻ

0
77

ദുബായ് : “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ആശയം മുന്നോട്ട് വെക്കുന്ന മലയാളം മിഷൻ നടത്തിയ പരീക്ഷയിൽ ദുബായ് മേഖലയിൽ നിന്ന് പരീക്ഷക്കിരുന്ന മുഴവൻ കുട്ടികളും വിജയിച്ചു. 74 കുട്ടികൾ ആണ് പരീക്ഷക്കിരുന്നത്. കേരളാ സർക്കാറിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മിഷനാണ് മലയാളം മിഷൻ. പ്രവാസികളായ കുട്ടികൾക്ക് മാതൃ ഭാഷയും സംസ്കാരവും പകർന്ന് നൽകുന്നതോടൊപ്പം കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പത്താം ക്ലാസ്സിനു തുല്യമായ യോഗ്യത സർട്ടിഫിക്കറ്റും നൽകും എന്നതാണ് മലയാളം മിഷന്റെ പ്രത്യേകത. പ്രവാസികളുടെ മക്കൾക്ക് മലയാള ഭാഷ വശമില്ലാത്തതിനാൽ PSC അടക്കമുള്ള മൽസര പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ മലയാളം മിഷൻ സഹായിക്കുന്നു.മലയാളം മിഷൻ നടത്തിയ പരീക്ഷയുടെ ഫല പ്രഖ്യാപനം സൂം മീറ്റിംഗിലൂടെ മലയാള മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് നിർവഹിച്ചു. പരീക്ഷയിൽ വിജയിച്ച മുഴവൻ കുട്ടികളെയും അവർ അഭിനന്ദനം അറിയിച്ചു. കുട്ടികളെ മലയാളം പഠിപ്പിക്കാൻ സേവനതൽ പരതയോടെ മുന്നോട്ട് വന്ന അദ്ധ്യപകരെയും മിഷൻ ഡയറക്ടർ അഭിനന്ദിച്ചു. ഓൺലൈനായി സംങ്കടിപ്പിച്ച പരിപാടി മലയാളം മിഷൻ ഡയറക്ടർ പ്രഫ.സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബായ് കൺവീനർ പി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അറിയിച്ചു കൊണ്ട് ഓർമ ജ. സെക്രട്ടറി കെ.വി.സജീവൻ അഗ്മയിൽ നിന്ന് സന്ദീപ് പിള്ള , യുവകലാ സാഹിതിയിൽ നിന്ന് സുഭാഷ് ദാസ് , സെന്റ്‌ തോമസ്‌ ഓർത്തോഡക്സ്‌ ചർച്ചിൽ നിന്ന് എബി , അംബുജം എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ്‌ അംഗം പ്രദീപ് തോപ്പിൽ മലയാളം മിഷന്‍റെ ഭാഗമായിരുന്ന മാധവൻ പാടി, ബോസ് കുഞ്ചേരി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് സംസാരിച്ചു.
കുട്ടികളെ അഭിനന്ദിച്ചു കൊണ്ട് മലയാളം മിഷൻ അദ്ധ്യാപകരായ ഉഷശ്രീ, റെനീറ്റ, സ്വപന സജി, പ്രഭിലാഷ് എന്നിവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.
എക്സിക്യൂട്ടീവ് അംഗം അനീഷ് മണ്ണാർക്കാട് സ്വാഗതവും ദുബായ് ജോ. കൺവീനർ സുജിത സുബ്രമണ്യൻ നന്ദിയും പറഞ്ഞു.

Leave a Reply