വിശുദ്ധ ഖുർആൻ പള്ളിയിലേക്ക് നൽകി ദേവകിച്ചേച്ചി മാതൃകയായി.

0
612

മഞ്ഞപ്പെട്ടി: പുനർനിർമാണം നടത്തിയ വലിയ ജുമുഅത്ത് പള്ളിയിലേക്ക് ഖുർആൻ നൽകിക്കൊണ്ട് ചെല്ലക്കൊടി കോളനിയിലെ ദേവകി ചേച്ചി നാടിന് മാതൃകയായി.

വർത്തമാനകാല സാഹചര്യത്തിൽ മനുഷ്യമനസ്സുകൾ ജാതിയുടെയും മതത്തിൻ്റെയും പേരിൽ അകന്ന് പോകുമ്പോൾ മതങ്ങൾ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും നൻമയാണ് പകർന്നു നൽകുന്നതെന്ന സന്ദേശം ഓർമപ്പെടുത്തി . ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മഞ്ഞപ്പെട്ടിപ്പള്ളി പുനർനിർമാണം കഴിഞ്ഞ് ഇന്ന് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. മൂന്ന് ദിവസങ്ങളിലായി പൊതു ജനങ്ങൾക്ക് പള്ളി സന്ദർശനത്തിനുള്ള അവസരമുണ്ടായിരുന്നു. ആ സമയത്താണ് ദേവകിച്ചേച്ചി പുതുക്കിപ്പണിത പള്ളിയിലേക്ക് ആദ്യ ഖുർആൻ കോപ്പിനൽകാൻ തീരുമാനിച്ചത്. ഗ്രന്ഥകാരനും പണ്ഡിതനുമായ വി.കെ.കുട്ടി ഫൈസി ഖുർആൻ ഏറ്റു വാങ്ങി. മസ്ജിദ് ഖതീബ് മുനീറുൽ ഹസൻ ഫൈസി, , പളളിയുടെ കീഴിൽ അഞ്ച് വർഷമായി നടന്ന് വരുന്ന ഹിഫ്ള് കോളേജിലെ അധ്യാപകൻ അൽ ഹാഫിള് റഫീഖ് കാടാമ്പുഴ,അനീസ് കൂരാട്,സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടു മൂല, കെ.ദേവകി, വി.കെ.അബൂബക്കർ, വി.കെ.അബ്ദു,വി.കുട്ടി മമ്മദ്, എം.അബ്ദുല്ല, കെ.വി.സിറാജ്, വി.കെ. സിബ്ഹത്തുല്ല, തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply