ദുബായിൽ കുടുങ്ങിപ്പോയ സൗദി കുവൈറ്റ് യാത്രക്കാർക്ക് നാട്ടിലേക്ക് തിരിക്കാൻ ഓർമയുടെ സഹായം

0
145

ദുബായ് : സൗദി, കുവൈറ്റ് എന്നീവിടങ്ങളിലേക്കു പോകാനായി ദുബായിലെത്തി കുടുങ്ങിപ്പോയവർക്ക് നാട്ടിലേക്ക് തിരിച്ചെത്താൻ സഹായവുമായി ഓർമ. ഇത്തരത്തിൽ പെട്ടുപോയവർക്കായി കോൺസുലേറ്റ് നൽകുന്ന സൗജന്യ ടിക്കറ്റുകൾ ആണ് ഓർമയുടെ ഇടപെടലിൽ യാത്രക്കാർക്കായി നൽകാൻ കഴിഞ്ഞിരിക്കുന്നത്. യാത്രാനിരോധനത്തെത്തുടർന്ന് ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്കായി ഓർമ ഒരുക്കിയ ക്യാമ്പിൽ നേരിട്ടെത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലേബർ വിഭാഗം കോൺസുലർ സർജീത് സിങ് ടിക്കറ്റുകൾ വിതരണം ചെയ്തു. മാർച്ച് 7ആം തീയതി വൈകുനേരം ഓർമ ക്യാമ്പിൽ നടന്ന ചടങ്ങിൽ ഓർമ രക്ഷാധികാരി എൻ കെ കുഞ്ഞഹമ്മദ് ,ഓർമ ജനറൽ സെക്രട്ടറി സജീവൻ, പി ആർ കമ്മിറ്റീ കൺവീനർ ഷിജു ബഷീർ, എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ മഷൂഖ് , ഹാരിസ് എന്നവരും സാന്നിധ്യമായി. ബുദ്ധിമുട്ടിലായ യാത്രക്കാർക്കായി ഓർമ നടത്തിയത് മനുഷ്യത്വപരമായ ഇടപെടലുകൾ ആണെന്ന് കോൺസുലർ അഭിനന്ദിച്ചു.

Leave a Reply