വിനോദപരിപാടികളില്‍ പങ്കെടുക്കുന്നവർക്ക് കോവിഡ് പിസിആർ വേണമെന്ന് അബുദബി

0
154

അബുദബി : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ കർശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് അബുദബി. വ്യാപാര വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് പിസിആർ പരിശോധന നിർബന്ധമാക്കി. പരിപാടിക്ക് 48 മണിക്കൂറിന് മുന്‍പ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും നിബന്ധനകളുണ്ട്. സമ്മേളനങ്ങള്‍, ശില്‍പശാലകള്‍,ലൈവ് സംഗീത പരിപാടി, ആഘോഷങ്ങള്‍, ബീച്ച് ഇവന്‍റ്സ്,ഫെസ്റ്റീവ് മാർക്കറ്റുകൾ തുടങ്ങിയുള്ള പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് പി.സി.ആർ. ഫലം നിർബന്ധമാണ്. എല്ലാ ടൂറിസം സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും സംഘാടകർക്കും ഇത് സംബന്ധിച്ചുള്ള സർക്കുലർ നൽകി. നി‍ർദ്ദേശങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി

Leave a Reply