സൗഹൃദ സന്ദേശ യാത്രക്ക് വള്ളുവനാട്ടില്‍ പ്രൗഢമായ സമാപനം, പുരോഗതി ഉറപ്പു വരുത്താന്‍ സി.പി.എമ്മിനെ അകറ്റി നിര്‍ത്തണം: മനീഷ് തിവാരി.

0
255

പെരിന്തല്‍മണ്ണ: സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പു വരുത്താന്‍ സി.പി.എമ്മിനെ അകറ്റി നിര്‍ത്തണമെന്ന് എ.ഐ.സി.സി വക്താവ് മനീഷ് തിവാരി. ജില്ലാ മുസ്്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച സൗഹൃദ സന്ദേശയാത്രയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മാത്രമായി സി.പി.എം ഒതുങ്ങി. അവര്‍ പുലര്‍ത്തുന്നത് വികസന വിരുദ്ധ നയങ്ങളാണ്. ദേശീയ മൂല്യങ്ങള്‍ എന്നും തിരസ്‌കരിച്ച ചെങ്കൊടി വലിച്ചെറിയാന്‍ സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ജനാധിപത്യത്തിന്റെ വിജയം. ന്യൂനപക്ഷത്തെ സംരക്ഷിക്കലാണ് ജനാധിപത്യം. ഭരണഘടനയുടെ ഈ ലക്ഷ്യത്തിന് ഭീഷണി ഉയര്‍ന്നത് ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ്. ബി.ജെ.പി ഭൂരിപക്ഷത്തിന് ആധിപത്യമുള്ള ഭരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ ഭരണകൂടത്തെ അവര്‍ രാഷ്ടീയത്തില്‍ നിന്നും മുക്തമാക്കി. ഭരണകൂടത്തെ വീണ്ടും രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ട് വരലാണ് ജനാധിപത്യ വിശ്വാസികളുടെ കടമ. ദേശീയ ദൗത്യം ഏറ്റെടുക്കണം. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കലാണ് ജനാധിപത്യ വിശ്വാസികളുടെ കടമ. ന്യായമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ന് രാജ്യത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച സൗഹൃദ സന്ദേശയാത്രക്ക് പെരിന്തല്‍മണ്ണയില്‍ പ്രഢമായ സമാപനമാണ് നടന്നത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ജാഥാ നായകനെ പലാമന്തോളില്‍ നിന്നും മോട്ടോര്‍ ബൈക്കുകളുടെ അകമ്പടിയോടെ പെരിന്തല്‍മണ്ണയിലേക്ക് ആനയിച്ചു. ഇവിടങ്ങളിലെല്ലാം ജാഥക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഏറെ പേര്‍ പാതയോരങ്ങളിലും കവലകളിലും എത്തിയിരുന്നു. പാലക്കാട് റോഡില്‍ നിന്നും സമ്മേളന നഗരിയിലേക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി തങ്ങളെ സ്വീകരിച്ചു.
വൈകീട്ട് എട്ട് മണിക്ക് കോഴിക്കോട് റോഡിലെ സമാപന വേദിയില്‍ സമ്മേളനം സംസ്ഥാന മുസ്്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് എ.കെ നാസര്‍ അധ്യക്ഷത വഹിച്ചു.
ജാഥ വൈസ് ക്യാപ്റ്റന്‍ അഡ്വ.യു.എ.ലത്തീഫ്, ജാഥ ഡയറക്ടര്‍ ഇസ്മായില്‍ മുത്തേടം, ചീഫ് കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍ കോഡിനേറ്റര്‍ അഷ്‌റഫ് കോക്കൂര്‍, സലിം കുരുവമ്പലം, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ സി.മുഹമ്മദലി, എം.എ ഖാദര്‍, എം.അബ്ദുള്ളക്കുട്ടി, എം.കെ ബാവ, പി.എ റഷീദ്, പി.കെ.സി.അബ്ദുറഹിമാന്‍, കെ.എം.ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി നേതൃത്വം നല്‍കി.
എ.ഐ.സി.സി വക്താവ് കേന്ദ്ര മന്ത്രി മനീഷ് തിവാരി മുഖ്യാതിഥിയി. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, മുനവ്വറലി ശിഹാബ് തങ്ങള്‍, എ.യൂനുസ് കുഞ്ഞ്, സി.പി ചെറിയമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.പി ബാവ ഹാജി, പി.എം.എ സലാം, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍.ശംസുദ്ദീന്‍, നാലകത്ത് സൂപ്പി, പി.കെ ഫിറോസ്, ഇബ്രാഹീം കുട്ടി, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെ.എന്‍.എ ഖാദര്‍, പി.കെ ബഷീര്‍, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, അഡ്വ. എം.ഉമ്മര്‍, പി.അബ്ദുല്‍ ഹമീദ്, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള, പി.ടി അജയ്‌മോഹന്‍, കെ.പി മറിയുമ്മ, അഡ്വ. അബൂസീദ്ദീഖ്, എ.പി ഉണ്ണികൃഷ്ണന്‍, എം.കെ റഫീഖ, സുഹറ മമ്പാട്, അഡ്വ. കെ.പി മറിയുമ്മ, അഡ്വ. ഫൈസല്‍ ബാബു, സിദ്ദീഖലി രാങ്ങാട്ടൂര്‍, സി.പി സൈതലവി, മുജീബ് കാടേരി, ടി.പി അഷ്‌റഫലി, പി.കെ നവാസ്, ശരീഫ് കുറ്റൂര്‍, മുസ്ഥഫ അബ്ദുല്‍ ലത്തീഫ്, കബീര്‍ മുതുപറമ്പ്, വി.എ വഹാബ്, വി.എ.കെ തങ്ങള്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ഹനീഫ മുന്നീയൂര്‍, ടി.എച്ച്.കുഞ്ഞാലി ഹാജി, പി.വി മുഹമ്മദ് അരീക്കോട്, അഡ്വ. പി.മനാഫ് അരീക്കോട്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്റഫ്, നിസാജ് എടപ്പറ്റ, വി.കെ.എം ഷാഫി, ടി.വി അബ്ദുറഹിമാന്‍, ടി.പി ഹാരിസ്, ബാവ വിസപ്പടി, ഗുലാംഹസന്‍ ആലംഗീര്‍, പി.ളംറത്ത്, അഡ്വ. എസ്.അബ്ദു സലാം, അഡ്വ. എ.കെ. മുസ്തഫ പ്രസംഗിച്ചു.

Leave a Reply