മുംബയിൽ പ്രവർത്തിച്ചിരുന്ന കറാച്ചി ബേക്കറി അടച്ചുപൂട്ടുന്നു പ്രതിഷേധങ്ങൾ കനക്കുന്നതുകൊണ്ടെന്ന് റിപ്പോർട്ട്.

0
299

മുംബൈ : ബ്രാൻഡ് നാമങ്ങളും വിലാസങ്ങളും നോക്കി അതിൽ മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തി അവക്കെതിരെ നിലപാടുകൾ രൂപപ്പെടുത്തുന്നത് നമ്മുടെ നാട്ടിലെ ഒരു പുതിയ നീക്കമാണ്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ബാന്ദ്രയിലെ കറാച്ചി ബേക്കറി അടച്ചുപൂട്ടുന്നു അണ്ണാ വാർത്ത . ബേക്കറിക്ക് പാകിസ്താനിലെ ഒരു നഗരത്തിന്റെ പേരാണെന്നും അത് ഉടന്‍ പൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേന വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത് ഇത് ഏറെ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബേക്കറി പൂട്ടാനുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്.

1947ലെ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയ വ്യക്തിയാണ്‌ 1953ല്‍ മുംബൈയില്‍ കറാച്ചി ബേക്കറി ആരംഭിച്ചത്. 2020 നവംബറിലാണ് ബേക്കറി പൂട്ടുകയോ അല്ലെങ്കില്‍ അതിന്റെ പേര് മാറ്റുകയോ വേണമെന്ന വാദവുമായി എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ഖ് രംഗത്തെത്തിയത്. ബേക്കറിയുടെ പേര് ദേശവിരുദ്ധമാണെന്നായിരുന്നു പ്രതിഷേധകാരുടെ വാദം. ഇപ്പോള്‍ ബേക്കറിക്ക് ഷട്ടറിടാന്‍ തീരുമാനിച്ചിരിക്കുന്നതിന്റെ അംഗീകാരം തനിക്കാണെന്ന അവകാശവാദത്തിലാണ് എംഎന്‍എസിന്റെ ഷെയ്ഖ്.

കറാച്ചി ബേക്കറി പൂട്ടിയതില്‍ അഭിമാനമുണ്ടെന്ന പ്രതികരണവുമായി ബുധനാഴ്ച്ച എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ഖ് രംഗത്തെത്തിയിരുന്നു. ‘മുംബൈയിലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരമായി നടത്തിയ പ്രതിഷേധത്തിനൊടുവില്‍ ബേക്കറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു’, എന്നായിരുന്നു ഷെയ്ഖിന്റെ ട്വീറ്റ്.

എന്നാല്‍ വാർത്ത വാസ്തവവിരുദ്ധമാണെന്നും ആരുടെയും ഭീഷണി വഴങ്ങിയല്ല തങ്ങള്‍ ഇത് പൂട്ടാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നുമാണ് ബേക്കറി മനേജറുടെ പ്രതികരണം . കടയ്ക്ക് നല്‍കേണ്ടി വരുന്ന അധിക വാടകയും വ്യാപാരത്തിലെ ഇടിവുമാണ് ബേക്കറി പൂട്ടാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബേക്കറിയ്ക്കായി ഉടമകള്‍ മുംബൈയില്‍ തന്നെ മറ്റേതെങ്കിലും സ്ഥലം നോക്കുകയോ അല്ലെങ്കില്‍ ആ ബ്രാന്‍ഡ് തന്നെ നഷ്ടപ്പെടുകയോ ചെയ്യുമെന്നും ‌ മാനേജർ വ്യക്തമാക്കി.

പാകിസ്ഥാനിലുള്ള നഗരത്തിന്റെ പേരിൽ ഇന്ത്യയില്‍ കറാച്ചി ബേക്കറിക്ക് ഷട്ടറിടേണ്ടി വരുമ്പോഴും പാകിസ്താനിലെ ഹൈദരാബാദിലുള്ള ബോംബെ ബേക്കറി അതിന്റെ ശതകത്തിലെത്തി നില്‍ക്കുകയാണ്. 1911ലാണ് കുമാര്‍ തദാനിയെന്നയാള്‍ ബോംബെ ബേക്കറി സ്ഥാപിക്കുന്നത്. തദാനി കുടുംബത്തിന്റെ കൈവശം തന്നെയാണ് ഇപ്പോഴും ബോംബെ ബേക്കറി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം തദാനിയുടെ പിതാവില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നെന്നും അതുകൊണ്ടാണ് അദ്ദേഹം ബേക്കറിക്ക് ഇന്ത്യന്‍ നഗരത്തിന്റെ പേര് നല്‍കിയതെന്നുമാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ ഇത്തരം ബ്രാൻഡ്‌നാമങ്ങൾ ദേശവിരുദ്ധമെന്ന് മുദ്രകുത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലും പേരുമാറ്റങ്ങളും തുടരുമ്പോള്‍ കറാച്ചിയില്‍ നിരവധി ബോംബെ ബേക്കറികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നത്‌ ഏറെ ശ്രദ്ധേയമാണ്.
മുമ്പ് സമാനമായ ഒരു പ്രതിഷേധങ്ങൾക്ക് വഴങ്ങി കോഴിക്കോട് പ്രവർത്തിച്ചിരുന്ന കറാച്ചി റെസ്റ്റോറന്റ് അതിന്റെ പേര് തന്നെ മറച്ചു വെക്കാൻ നിര്ബാന്ധിതരായിരുന്നു. പാകിസ്ഥാനിലുള്ള ഒരു നഗരത്തിന്റെ പേരുപോലും ഉപയോഗിക്കാൻ വരെ നിയന്ത്രണമുള്ള ഒരു നാടായി മാറിയിരിക്കുന്നു ഇപ്പോൾ ഇന്ത്യ.
രാജയങ്ങൾക്കിടയിൽ വൈരം കുറക്കുന്നതിനും പരസ്പര സ്നേഹത്തിന്റെ വഴികൾ തുറക്കാനും നിരവധി ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഈ അന്ധമായ ദേശീയതാ പ്രകടനവും പ്രതിഷേധങ്ങളും അരങ്ങേറുന്നത് .

Leave a Reply