കുവൈത്ത് സൗദി പ്രവാസികൾക്ക്, നാട്ടിലേക്ക് മടങ്ങാന്‍ ഓർമ ടിക്കറ്റുകൾ നൽകി

0
79

ദുബായ് : കുവൈത്ത് സൗദി അറേബ്യ യാത്രാ നിയന്ത്രങ്ങളുടെ ഭാഗമായി, അവിടേക്കുളള യാത്രമുടങ്ങി ദുബായില്‍ ഓർമയുടെ താത്കാലിക ക്യാമ്പിൽ കഴിയുന്ന പ്രവാസി സഹോദരങ്ങൾക്ക് ഓർമ നൽകുന്ന മടക്കയാത്രക്കുള്ള ടിക്കറ്റ് ലോക കേരള സഭാംഗവും ഓർമയുടെ രക്ഷാധികാരിയുമായ എന്‍ കെ കുഞ്ഞഹമ്മദ് കൈമാറി.കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി സൗദിയിലേക്കും കുവൈത്തിലേക്കും യാത്രാ നിരോധനം വന്നതിനാൽ ദുബായിൽ കുടുങ്ങിയ മലയാളികളായ സൗദി കുവൈത്ത് പ്രവാസികളിൽ നൂറോളം പേരാണ് ഓർമ ഒരുക്കിയ ക്യാമ്പുകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കഴിയുന്നത് .ഇതിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ തയ്യാറായ പത്തുപേർക്കാണ് ആദ്യഘട്ടമായി ടിക്കറ്റ് നൽകിയത്.മറ്റുള്ളവർക്കുള്ള മടക്കയാത്ര ടിക്കറ്റ് ഇന്ത്യൻ കൗൺസിലേറ്റുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നല്‍കുമെന്ന് ഓർമ ഭാരവാഹികൾ അറിയിച്ചു.

Leave a Reply