വുമണ്‍ ഓഫ് ദ ഇയർ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

0
127

റാസല്‍ ഖൈമ: ചേതന റാസ്‌ അൽ ഖൈമ വനിതാവേദിയുടെ വുമണ്‍ ഓഫ് ദ ഇയർ പുരസ്കാരത്തിന്‌ അപേക്ഷകൾ ക്ഷണിക്കുന്നു.സാമൂഹ്യ -സാംസ്കാരിക ആരോഗ്യമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യു എ ഇ യിലെ താമസ വിസയുളള മലയാളി വനിതകൾക്കാണ്‌ പുരസ്കാരം നൽകുന്നത്‌ . 25000 രൂപയും പ്രശസ്തിപത്രവുമാണ്‌ അവാർഡ്‌ .സംഘടനകൾക്കോ സ്ഥാപങ്ങൾക്കോ വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണ്‌ .വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുളള വനിതകളടങ്ങുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുന്നത്‌ .
അപേക്ഷകൾ അയക്കേണ്ടത്‌ Chethanarasalkhaimah@gmail.com എന്ന ഈ മെയിൽ വിലാസത്തിലേക്കാണ്‌ .
ലഭിക്കേണ്ട അവസാന തിയ്യതി 2021 മാർച്ച്‌ 20 ആണ്. കൂടുത‭ൽ വിവരങ്ങൾക്ക്‌ ‭ബബിതനൂർ +97155 432 5003, അനുപമ പിള്ള +971 52 944 3505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply