ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റ് സ്വന്തമാക്കാന്‍ 8 കോടി രൂപനല്‍കി ആഢംബരകാർ വാങ്ങിയ പ്രവാസി

0
473

റാസല്‍ഖൈമ : ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാന്‍ എത്രപണം മുടക്കാനും തയ്യാറാകുന്നവരെ കുറിച്ച് ഒരുപാട് വാർത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍,ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാന്‍ ആഢംബര കാറുതന്നെ വാങ്ങിയിരിക്കുകയാണ് റാസല്‍ഖൈമയിലെ ചൈനക്കാരനായ പ്രവാസി വ്യവസായി സിയാന്‍ ജുന്‍ സു. എക്‌സ് 1 എന്ന നമ്പറിനോടായിരുന്നു സിയാന് കമ്പം. എന്നാല്‍ റാസല്‍ ഖൈമ അധികൃതര്‍ ആ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ വില്‍ക്കുന്നതാവട്ടെ റോള്‍സ് റോയ്‌സ് കാറിനൊപ്പവും. അതോടെ നമ്പര്‍ പ്ലേറ്റിനായി വിപണിയില്‍ 40 ലക്ഷം ദിര്‍ഹം (ഏകദേശം 8 കോടി ഇന്ത്യന്‍ രൂപ) വിലവരുന്ന റോള്‍സ് റോയ്സ് കാര്‍ തന്നെ വാങ്ങുകയായിരുന്നു സിയാന്‍ ജുന്‍ സു. എന്നാല്‍ നമ്പര്‍ പ്ലേറ്റിന് എത്ര തുക നല്‍കിയെന്നത് സു വെളിപ്പെടുത്തിയില്ല. അത് രഹസ്യമായിരിക്കട്ടെയെന്നാണ് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റിനായി കാറുതന്നെ വാങ്ങിയ സിയാന്‍ ജിന്‍ സുവിന് ചടങ്ങ് തന്നെ സംഘടിപ്പിച്ചാണ് റാസല്‍ ഖൈമ പോലിസിലെ ജനറല്‍ റിസോഴ്‌സസ് അതോറിറ്റി കാറും നമ്പ‍ർ പ്ലേറ്റും കൈമാറിയത്. . ഇനോക്ക് വെഹിക്കിള്‍ ടെസ്റ്റിംഗ് വില്ലേജിലായിരുന്നു ചടങ്ങുകള്‍. എക്സില്‍ തുടങ്ങുന്ന നമ്പർ വളരേയെറെ ഇഷ്ടപ്പെട്ടുവെന്നും, അതുകൊണ്ട് വാങ്ങാതിരിക്കാന്‍ സാധിച്ചില്ലെന്നുമാണ് സു പ്രതികരിച്ചത്. തന്‍റെ പേര് തുടങ്ങുന്നത് എക്സിലാണ്. കുടുംബാംഗങ്ങള്‍ക്കായി എക്സില്‍ തുടങ്ങുന്ന രണ്ട് നമ്പർ പ്ലേറ്റുകള്‍ കൂടി വാങ്ങാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply