ഓർമ മെഗാ രക്തദാന ക്യാമ്പ് നടത്തി

0
58

ദുബായ് : യു.എ. ഇ ലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ഓർമ സെൻട്രൽ കമ്മറ്റി അംഗവുമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥം ഓർമ മെഗാരക്ത ദാന ക്യാമ്പ് നടത്തി. ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പ് 5 മണി വരെ നീണ്ടു നിന്നു .
കോവിഡ് മാനദന്ധങ്ങൾ കൃത്യമായി പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 310 പേർ രക്തവും 25 പേർ പ്ലേറ്റ്ലറ്റും നൽകി. കോവിഡിൻ്റെ ഭയാശങ്കകൾ മൂലവും വാക്സിനേഷന്‍റെ മാനദണ്ഡങ്ങളുടെ ഭാഗമായും ആളുകൾ രക്തദാനത്തിനെത്തുന്നത് കുറവുള്ള സമയത്താണ് ഓർമ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കോവിഡ് തുടങ്ങിയതിനു ശേഷം വിവിധ സ്ഥലങ്ങളിലായി ഇത്തരത്തിലുള്ള 10 ൽ പരം ക്യാമ്പുകൾ ഓർമ സംഘടിപ്പിച്ചു. എല്ലാ രക്തദാതാക്കൾക്കും ഓർമയുടെ ഭാരവാഹികളും സെൻട്രൽ കമ്മറ്റി അംഗങ്ങളും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജനസമ്പർക്ക കമ്മറ്റി കൺവീനർ ഷിജു ബഷീർ ,കമ്മറ്റി അംഗങ്ങളായ അബ്ദുൾ ഖാദർ ,അഡ്വ.ഗിരിജ, മലൂക്കർ പത്തനാപുരം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാനം ജീവദാനമെന്ന മഹനീയ മുദ്രാവാക്യമുൾക്കൊണ്ട്‌ പോറ്റമ്മ നാട്ടിലും രക്തദാനത്തിനു തയ്യാറായി വന്ന എല്ലാവരെയും ഓർമ നന്ദി അറിയിച്ചു.

Leave a Reply