ഭക്തിനി‍ർഭരമായ അന്തരീക്ഷത്തില്‍ വീട്ടില്‍ പൊങ്കാലയിട്ട് പ്രവാസി വനിതകളും

0
296

ദുബായ് : ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സ്ത്രീകളും ആറ്റുകാല്‍ പൊങ്കാല മാതൃകയില്‍ വീട്ടില്‍ പൊങ്കാലയിട്ടു. വീടുകളിലാണ് പലരും പ്രതീകാത്മകമായി പൊങ്കാലയിട്ടത്. വ്രതം നോറ്റ് ചടങ്ങുകള്‍ അനുഷ്ഠിച്ച് വീടുകളുടെ സ്വീകരണമുറിയിലും ബാല്‍ക്കണിയിലുമൊക്കെയായി പൊങ്കാലയിട്ടു. അടുപ്പുകൂട്ടുന്നതിന് നിയന്ത്രണമുളളതിനാല്‍, ഗ്യാസുകളിലായിരുന്നു പൊങ്കാല കലം തിളപ്പിച്ചത്. മറ്റുചിലരാകട്ടെ ഉളള സൗകര്യത്തില്‍ അടുപ്പുകൂട്ടി ആറ്റുകാല്‍ പൊങ്കാലയുടെ തനിമയോടെ പൊങ്കാലയിട്ടു.

Leave a Reply