പിസിആർ ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ നടപടി തികച്ചും ശ്ലാഘനീയമെന്ന് ‘ഓർമ’

0
72

ദുബായ്   : കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് ആർ ടി പിസിആർ ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ നടപടി തികച്ചും ശ്ലാഘനീയമെന്ന് ‘ഓർമ’. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ ചേർത്തു പിടിക്കുന്നതിൽ സർക്കാരിന് നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും ഓർമ’യുടെ സെക്രട്ടറി സജീവൻ കെ വിയും പ്രസിഡന്‍റ്‌ അൻവർ ഷാഹിയും പ്രതികരിച്ചു. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച്  കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്, കുട്ടികൾ അടക്കം എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർ ടി പി സി ആർ ടെസ്റ്റ് എടുക്കണം. നാട്ടിൽ എത്തിയാൽ എയർ പോർട്ടിൽ വച്ച് വീണ്ടും ടെസ്റ്റ് എടുക്കണമെന്നും നിഷ്കർഷയുണ്ട്.  കേന്ദ്രത്തിന്‍റെ ഈ നിബന്ധനകൾ പ്രവാസിദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി ഓർമ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേരള സർക്കാർ അനുഭാവപൂർവ്വം ഇടപെടണമെന്ന് ലോക കേരളസഭാംഗവും ‘ഓർമ’ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസികളുടെ അധികഭാരം കുറയ്ക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതൽ പ്രവാസി സൗഹൃദ നടപടികൾ സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും ‘ഓർമ’ ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply