മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ വേജ്‌ബോര്‍ഡ് പ്രഖ്യാപിക്കണം -കെ.യു.ഡബ്ല്യൂ.ജെ ജില്ലാ സമ്മേളനം

0
234

മലപ്പുറം. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളും നിലവിലെ സേവനവേതന വ്യവസ്ഥകളും മാധ്യമപ്രവര്‍ത്തകരുടെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സിദ്ദീഖ് കാപ്പനെ നിരുപാധികം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്ക് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.എം റിയാസ് പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ സി.വി രാജീവ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.വി സന്ദീപ് അനുശോചന പ്രമേയം വായിച്ചു. കെ.പി.ഒ റഹ് മത്തുല്ല, രഘുപ്രസാദ്, ടി.പി സുരേഷ് കുമാര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്. മഹേഷ് കുമാര്‍, സുരേഷ് എടപ്പാള്‍, അശോക് ശ്രീനിവാസ്, സിദ്ദീഖ് പെരിന്തല്‍മണ്ണ, വി.എം സുബൈര്‍, ഫ്രാന്‍സിസ് ഓണാട്ട്, ഹുസൈന്‍ ജിഫ്രി, റസാഖ് മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍വാഹകസമിതി അംഗങ്ങളായ കെ. ഷമീര്‍, പി.ഡി ഷിബി, അബ്ദുല്‍ ഹയ്യ്, വി.പി നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply