ഇന്ധന ചോ‍ർച്ച: ഷാ‍ർജ വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍റിംഗ്

0
357

ഷാ‍ർജ: ഷാർജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനം ഇന്ധന ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കി. എയർ ഇന്ത്യ എക്സ്പ്രസ് (IX 1346) വിമാനമാണ് അടിയന്തിരമായി തിരുവന്തപുരത്ത് ഇറക്കിയത്. അപകട സാഹചര്യം ഒഴിവായി എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെ പുറത്തെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഫയർഫോഴ്സ് അടക്കമുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. വിമാനത്തില്‍ 108 യാത്രക്കാരും 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Leave a Reply