യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു.

0
348

പഞ്ചാബിൽ യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ഗുർലാൽ സിംഗ് ബുള്ളർ (34) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിൽ വച്ചായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. പത്തുതവണ ഇദ്ദേഹത്തിന് വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചാബിലെ കർഷകർ ധാരാളമായി കര്ഷകനിയമങ്ങൾക്കെതിരെ അണിനിരക്കുന്ന ഈ സമയത്ത്, പ്രത്യേകിച്ചും കോൺഗ്രസ് പഞ്ചാബിൽ കൂടുതൽ കൊടുത്താൽ ശക്തിപ്രാപിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോൾ തന്നെ നടന്ന ഈ കൊല പലതരത്തിലാണ് വായിക്കപ്പെടുന്നത്. നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടാണ് ബുള്ളർ സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

Leave a Reply