കെഎസ്‌യു മാർച്ചിൽ സംഘർഷം സമരക്കാരും പോലീസും ഏറ്റുമുട്ടി

0
226

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം.
പൊലീസും പ്രവർത്തകരും നടന്ന ഏറ്റുമുട്ടൽ യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. പോലീസിന്റെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു . ആക്രമണത്തിൽ ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേറ്റു. കെഎസ്‌യു വൈസ് പ്രസി‍ഡന്റ് സ്നേഹ എസ്. നായരുടെ തലപൊട്ടി. സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയ്ക്കും പരുക്കേറ്റു.

സംഘർഷത്തിനിടെ പോലീസിനെ കല്ലും വടികളും ഉപയോഗിച്ച് സമരക്കാർ നേരിടുകയായിരുന്നു.സമരക്കാർ ഒരു പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി. ഒട്ടേറെ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.
സമരത്തെ പോലീസ് കായികമായി നേരിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് കെ എസ് യു നേതൃത്വം വ്യക്തമാക്കുന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ റോ‍ഡ് ഉപരോധിക്കുകയാണ്.

Leave a Reply