തോട്ടംതൊഴിലാളികൾക്ക് ഭവനസമുച്ചയത്തിനായി സ്വന്തം ഭൂമി നൽകി അബ്ദുൽ വഹാബ് എംപി

0
205


വയനാട്ടിലെ ചെമ്പ്ര പീക്കിൽ തോട്ടം തൊഴിലാളികൾക്കുള്ള ഭവനങ്ങൾ നിർമ്മിക്കാൻ സ്വന്തം ഭൂമിയിൽ നിന്ന് ഒരേക്കർ വിട്ടുകൊടുത്ത് പിവി അബ്ദുൽ വഹാബ് എംപി.
മന്ത്രി ടി.പി രാമകൃഷ്ണൻ ഇന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ കലക്ടർ അദീല അബ്ദുല്ല, സി.കെ ശശീന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അടിസ്ഥാനവര്ഗങ്ങളുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികളാണ് എംപി തന്റെ മണ്ഡലത്തിൽ നടത്തി വരുന്നത്. വികസനപ്രവർത്തനങ്ങൾ കൂടുതലായും മലയോരപ്രദേശങ്ങളിലെ സാധാരണ ജനവിഭാഗത്തിനായി നടത്തുന്നതിലൂടെ ഏറെ ശ്രദ്ധേയനായ പിവി അബ്ദുൽ വഹാബ് എംപി ഇത്തരം ഒരു ആവശ്യം മുന്നിൽ വന്നപ്പോൾ സർക്കാർ സംവിധാനങ്ങളുടെ കാലതാമസങ്ങൾക്കു കാത്തുനിൽക്കാതെ തന്റെ എസ്റ്റേറ്റിലെ ഒരു ഏക്കർ ഭൂമി വിട്ടുനൽകുകയായിരുന്നു. എംപി തന്നെയാണ് ഈവിഷയം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

ഫേസ്‌ബുക്കിൽ പങ്കുവെച്ച ആകുറിപ്പ് ആ കുറിപ്പ്

നാഥന് സ്തുതി…! ആ ഒരേക്കർ ഭൂമിയിൽ ഇനി പാവങ്ങൾക്ക് വീടുകൾ ഉയരുകയാണ്. വയനാട്ടിലെ ചെമ്പ്ര പീക്കിൽ എന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ ഒരേക്കർ സ്ഥലമാണ് ഭവന സമുച്ചയത്തിനായി വിട്ടു നൽകിയത്. തോട്ടം തൊഴിലാളികൾക്കുള്ള ഭവനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. മന്ത്രി ടി.പി രാമകൃഷ്ണൻ ഇന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കലക്ടർ അദീല അബ്ദുല്ല, സി.കെ ശശീന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. നിറഞ്ഞ മനസ്സോടെയാണ് വയനാട്ടിൽനിന്ന് മടങ്ങിയത്. ആ ഭൂമിയിൽ എത്രയും വേഗം വീടുകൾ ഉയരട്ടെ. എല്ലാവരുടെയും പ്രാർത്ഥനകളും സ്‌നേഹവും മാത്രമാണ് തിരിച്ചു പ്രതീക്ഷിക്കുന്നത്.

Leave a Reply