പി.എസ്.സി ഹൈക്കോടതിയേയും കൂസാതെ സർക്കാർ

0
249

പി എസ്‌സി റാങ്ക് ലിസ്റ്റും അര്ഹതപ്പെട്ടവരെ തഴഞ്ഞു കൊണ്ടുള്ള നിയമങ്ങളുമാണല്ലോ ഇപ്പോൾ വാർത്തയിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ തെരുവിൽ സമരകോലാഹലങ്ങൾ നടക്കുമ്പോഴും പ്രതിപക്ഷം സഭയിൽ ആഞ്ഞടിക്കുമ്പോഴും ഒട്ടും കൂസാതെ നിയമനങ്ങളിൽ ഉറച്ചു നിന്ന് മുന്നോട്ടു പോകുകയാണ് സർക്കാർ.
സ്​​ഥി​ര​പ്പെ​ടു​ത്തു​ന്ന​ത്​ ഹൈ​കോ​ട​തി ത​ട​ഞ്ഞ നി​യ​മ​ന​ങ്ങ​ൾ പോലും തി​ങ്ക​ളാ​ഴ്​​ച​യി​ലെ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക് എടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്​​കോ​ൾ കേ​ര​ള​യി​ൽ പാ​ർ​ട്ടി ബ​ന്ധു​ക്ക​ളാ​യ 55 പേ​രെ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ സ്​​ഥി​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്​ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ പ​ത്ത്​ വ​ർ​ഷം ഇ​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ മു​ഖ്യ​മ​ന്ത്രി മ​ട​ക്കി​യ സ്​​ഥി​ര​പ്പെ​ടു​ത്ത​ൽ ഫ​യ​ൽ വീ​ണ്ടും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി നേ​രി​ട്ട്​ ഇ​ട​െ​പ​ട്ട്​ വീ​ണ്ടും സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ്​ അ​ടു​ത്ത മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​റ്റൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ സ്​​കോ​ൾ കേ​ര​ള​യി​​ൽ ജീ​വ​ന​ക്കാ​രെ സ്​​ഥി​ര​പ്പെ​ടു​ത്തു​ന്ന​ത്​ ക​ഴി​ഞ്ഞ ന​വം​ബ​ർ ആ​റി​ന്​ ഹൈ​കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. കോ​ട​തി വി​ല​ക്ക്​ നീ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​െ​ച്ച​ങ്കി​ലും അ​നു​കൂ​ല ഉ​ത്ത​ര​വ്​ ല​ഭി​ച്ചി​ല്ല. ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ചാ​ണ്​ സ്​​ഥി​ര​പ്പെ​ടു​ത്ത​ൽ ഫ​യ​ൽ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​രു​ന്ന​ത്. 55ൽ 29 ​പേ​രെ സ​ർ​വി​സി​ൽ നി​ന്ന്​ പു​റ​ത്താ​യ ര​ണ്ട്​ വ​ർ​ഷ​വും എ​ട്ട്​ മാ​സ​വും സ​ർ​വി​സാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ സ്​​ഥി​ര​പ്പെ​ടു​ത്ത​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഡി.​വൈ.​എ​ഫ്.​െ​എ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​യു​ടെ സ​ഹോ​ദ​രി ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി ബ​ന്ധു​ക്ക​ളു​ടെ പ​ട്ടി​ക​യാ​ണ്​ സ്​​ഥി​ര​പ്പെ​ടു​ത്ത​ലി​നാ​യി മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​രു​ന്ന​ത്.

ഇതോടൊപ്പം ചേർത്തുവായിക്കാവുന്ന മറ്റൊരു റിപ്പോർട്ടാണ് കയർ ഇൻസ്​റ്റിറ്റ്യൂട്ടിൽ 10 പേരെ സ്ഥിരപ്പെടുത്തിയത്.
നാ​ഷ​ന​ൽ ക​യ​ർ റി​സ​ർ​ച് ആ​ൻ​ഡ്​ മാ​നേ​ജ്മെൻറ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ (എ​ൻ.​സി.​ആ​ർ.​എം.​ഐ) താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന 10 പേ​രെ സ്ഥി​ര​പ്പെ​ടു​ത്തി വ്യ​വ​സാ​യ വ​കു​പ്പ്​ ഉ​ത്ത​ര​വ് ഇറക്കിയിരിക്കുന്നു. ടെ​ക്നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്, ലൈ​ബ്രേ​റി​യ​ൻ, ക്ല​റി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്, പ്യൂ​ൺ, സ്വീ​പ്പ​ർ തു​ട​ങ്ങി​യ ത​സ്തി​ക​യി​ലാ​ണ് സ്ഥി​ര​പ്പെ​ടു​ത്ത​ൽ. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വി​വി​ധ ത​സ്തി​ക​ക​ളി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും തു​ട​ർ​ച്ച​യാ​യി 10 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​മാ​യ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് കാ​ട്ടി എ​ൻ.​സി.​ആ​ർ.​എം.​ഐ ഡ​യ​റ​ക്ട​ർ ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം. എ​ൻ.​സി.​ആ​ർ.​എം.​ഐ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ഈ ​ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന കാ​ര്യം ഡ​യ​റ​ക്ട​റോ​ട് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ൻ.​സി.​ആ​ർ.​എം.​ഐ​യി​ൽ പ്ര​ത്യേ​ക നി​യ​മ​ന ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥി​ര​പ്പെ​ടു​ത്ത​ൽ.

ഒരിടത്ത് സ്ഥിരപ്പെടുത്തുന്നതാണ് വിവാദമെങ്കിൽ മറ്റൊരിടത്ത് തങ്ങളെ സ്ഥിരപ്പെടുത്തുന്നില്ല എന്ന പരാതിയുമായാണ് പി​രി​ച്ചു​വി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി എം​പാ​ന​ൽ ജീ​വ​ന​ക്കാ​ർ മുന്നോട്ടു വന്നിട്ടുള്ളത്. തങ്ങളെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ കഴിഞ്ഞ ദിവസം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് സ്ഥി​രം​ജീ​വ​ന​ക്കാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ ജോ​ലി ചെ​യ്ത​ത് ത​ങ്ങ​ളാ​ണെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​ക്കാ​യി പ്ര​യ​ത്നി​ച്ച​വ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​രി​ച്ചു​വി​ട്ട​ത് നീ​തി​യ​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. അ​നു​ഭാ​വ​പൂ​ർ​വ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ചേ​ർ​ത്ത് സ​മ​രം ന​ട​ത്തു​മെ​ന്നും എം​പാ​ന​ൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ പി. ​രാ​ജേ​ന്ദ്ര​ൻ, മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.
എന്തായാലും നിയമനങ്ങളും അവകാശ നിഷേധങ്ങളും വീണ്ടും സജീവമായി ചർച്ചയിൽ നിറയുകയാണ്. വരും ദിനങ്ങളിൽ സർക്കാരിനെതിരെ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷംസംഘടനകൾ

Leave a Reply