രാജ്യാതിർത്തികൾ തുറക്കുന്നത് വരെ നാട്ടിലേക്ക് മടങ്ങണമെന്ന് യു.എ.ഇ കോൺസുൽ ജനറൽ.

0
384

ദുബൈ: കോവിഡ് മഹാമാരിയുടെ ഭീഷണി ഒരു വിധം ഭീതിയൊഴിഞ്ഞ നിലയിലായിരുന്നു.
ലോകം വീണ്ടും പഴയ നിലയിലേക്ക് നീങ്ങുന്നു എന്ന പ്രതീക്ഷ നൽകിയിടത്തു നിന്നാണ് കോവിഡ് വീണ്ടും അതിന്റെ ഭീകരമുഖം പ്രദർശ്യ്പ്പിക്കാൻ തുടങ്ങിയത് . രാജ്യങ്ങൾക്കിടയിലുള്ള ബന്ധങ്ങളും പരസ്പരമുള്ള യാത്രകളുമെല്ലാം വീണ്ടും ആശങ്കയിലായിരിക്കുകയാണ്.
നിലവിലെ പുതിയ സാഹചര്യത്തിൽ സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കിടയിൽ യു.എ.ഇയിൽ കുടുങ്ങിയവരുടെ വിഷയം ചർച്ച ചെയ്യാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും യോഗം ചേർന്നു.

കോൺസുൽ ജനറൽ അമൻ പുരിയാണ് യോഗം വിളിച്ചത്. നിലവിൽ യുഎഇയിൽ കുടുങ്ങിയവർ എത്രയും വേഗത്തിൽ മടങ്ങുന്നതാണ് നല്ലതെന്ന് കോൺസുൽ ജനറൽ യോഗത്തെ അറിയിച്ചു.

വിവിധ രാജ്യങ്ങളുടെ ആഭ്യന്തര വിഷയമായതിനാൽ കോൺസുലേറ്റിനും എംബസിക്കും ഇടപെടുന്നതിന് പരിമിതികളുണ്ട്. അതിനാൽ, അതത് രാജ്യങ്ങൾ അതിർത്തി തുറക്കുന്നത് വരെ നാട്ടിലേക്ക് മടങ്ങണമെന്നും കോൺസുൽ ജനറൽ പറഞ്ഞു.

കോൺസുലേറ്റിെൻറ നിർദേശപ്രകാരം കെ.എം.സി.സിയും ഷാർജ ഇന്ത്യൻ അസോസിയേഷനും കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 1500ഓളം പേർ ഉണ്ടെന്നാണ് വിവരം. ഇവരിൽ മടങ്ങാൻ തീരെ വശമില്ലാത്തവരെ കോൺസുലേറ്റ് സഹായിക്കുന്നതിെന കുറിച്ച് ആലോചിക്കുന്നുണ്ട്.

എല്ലാവർക്കും ടിക്കറ്റ് നൽകാനാവില്ലെന്നാണ് കോൺസുലേറ്റിെൻറ നിലപാട്. ഇവരെ മടങ്ങാൻ പ്രവാസി സംഘടനകൾ പ്രേരിപ്പിക്കണം. അവരെ കാര്യം പറഞ്ഞ് മനസിലാക്കണമെന്നും കോൺസുൽ ജനറൽ യോഗത്തിൽ അഭ്യർഥിച്ചു.

നിസാർ തളങ്കര (കെ.എം.സി.സി), ഇ.പി. ജോൺസൺ (ഷാർജ ഇന്ത്യൻ അസോസിയേഷൻ), സലാം സഖാഫി (ഐ.സി.എഫ്), പ്രദീപ്, ഹരി (ഐ.പി.എഫ്), നസീർ വാടാനപ്പള്ളി (സാമൂഹിക പ്രവർത്തകൻ) തുടങ്ങിയവർ പങ്കെടുത്തു

Leave a Reply