പാസ്പോർട്ടിലും പതിഞ്ഞു, ചൊവ്വയുടെ മുദ്ര

ദുബായ് : യുഎഇയുടെയും അറബ് മേഖലയുടെയും ബഹിരാകാശ സ്വപ്നങ്ങളെ ചൊവ്വയിലെത്തിച്ച ഹോപ് പ്രോബിന്‍റെ ചരിത്രനേട്ടം മായാത്ത മുദ്രയായി, പാസ്പോ‍ർട്ടുകളിലും പതിഞ്ഞു. ഇന്നലെ യുഎഇയുടെ വിവിധ വിമാനത്താവളങ്ങളിലെത്തിയവരുടെ പാസ്പോർട്ടിലാണ് ഹോപ് പ്രോബിന്‍റെ ചിത്രമുളള പ്രത്യേക മുദ്ര പതിഞ്ഞത്. നിങ്ങള്‍ എമിറേറ്റ്സിലെത്തി, എമിറേറ്റ്സ് ചൊവ്വയിലേക്കുളള പ്രയാണത്തിലാണ്, 9-02-2021 എന്നാണ് മുദ്രയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

Leave a Reply