കോവിഡ് കാലത്തെ യൂണിയന്‍ കോപ്പ് മാതൃക

0
35

കോവിഡ് മഹാമാരി ലോക ജീവിതത്തെ തന്നെ മാറ്റി മറിച്ചുവെങ്കിലും സമൂഹത്തോടുളള ഉത്തരവാദിത്തം ഈ മഹാമാരിക്കാലത്തും യൂണിയന്‍ കോപ്പ് നിർവ്വഹിച്ചിട്ടുണ്ടെന്ന് അധികൃത‍ർ. കോവിഡിന്‍റെ തുടക്കത്തില്‍ തന്നെ ദേശീയ അന്ത‍ർദേശീയ വിപണിയിലെ വിലനിലവാരങ്ങളുടെ ചുവടുപിടിച്ച് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സാധനങ്ങളെത്തിച്ചു. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് രാജ്യം നിർദ്ദേശിച്ച നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങളെല്ലാം. 400 ദശലക്ഷം കരാറുകളില്‍ ഒപ്പുവയ്ക്കുകയും 40ദശലക്ഷം ദിർഹം വിപണിയില്‍ വില കയറ്റമുണ്ടാകാതിരിക്കാന്‍ അനുവദിക്കുകയും ചെയ്തു. പല ഉല്‍പന്നങ്ങളും വിലകുറച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ 12 ദശലക്ഷം ദിർഹം വകയിരുത്തി. 28 ദശലക്ഷത്തോളം വരുന്ന യൂണിയന്‍ കോപ്പിന്‍റെ നിക്ഷേപകർക്ക് പിന്തുണ നല്‍കി. ജീവനക്കാ‍ർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തി. മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു ജീവനക്കാരെ ജോലിക്ക് നിയോഗിച്ചത്. രാജ്യത്തെ എല്ലാ യൂണിയന്‍ കോപ്പ് സ്റ്റോറുകളിലെയും ജീവനക്കാ‍ർക്ക്, മാസ്കും ഗ്ലൗസുമെല്ലാം സൗജന്യമായി നല്‍കിയതോടൊപ്പം അണുനശീകരണ പ്രക്രിയകളും നിശ്ചിത ഇടവേളകളില്‍ പൂ‍ർത്തിയാക്കി. 2020 അവസാനം വരെ 101 വില കുറയ്ക്കൽ കാമ്പെയ്നുകള്‍ നടത്തി. 90% വരെ വില കുറവ് പ്രഖ്യാപിച്ചു. ഇതിനായി 150 ദശലക്ഷം ഡോളർ അനുവദിച്ചു. മഹാമാരിക്കാലത്ത് സമൂഹത്തിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. റമദാന്‍ കാലത്തും സജീവമായി യൂണിയന്‍ കോപ്പ് ഇടപെട്ടു. ഇകൊമേഴ്സുള്‍പ്പടെ ആശാവഹമായ വിറ്റുവരവ് നടത്തുന്നുവെന്നുളളത് പ്രതിസന്ധികാലം, കൂടുതല്‍ അവസരം നല്‍കുമെന്നുളളതിന്‍റെ പ്രത്യക്ഷ ഉദാഹരണായി മാറുകയാണ്. യൂണിയന്‍ കോപ്പിലെ വിപുലീകരണ പ്രക്രിയകള്‍ തുടരുകയാണെന്നും വാ‍ർത്താകുറിപ്പ് വ്യക്തമാക്കുന്നു.

Leave a Reply