യൂണിയന്‍ കോപ്പില്‍ എല്ലാ ജീവനക്കാ‍ർക്കും പ്രതിരോധ വാക്സിന്‍

ദുബായ് : രാജ്യത്തെ ആരോഗ്യവകുപ്പുമായി സഹകരിച്ച് സഹകരണസ്ഥാപനമായ യൂണിയന്‍ കോപ്പ് എല്ലാ ജീവനക്കാ‍ർക്കും കോവിഡ് വാക്സിന്‍ നല്‍കുന്നു. ജീവനക്കാ‍ർക്കെല്ലാം കോവിഡ് വാക്സിന്‍ നല്‍കുന്നത് വഴി, യുഎഇ എന്ന രാജ്യത്തോടുളള ഉത്തരവാദിത്തം കൂടിയാണ് നിറവേറ്റപ്പെടുന്നത്. എല്ലാ ജീവനക്കാർക്കും പ്രതിരോധ വാക്സിന്‍ നല്‍കുന്ന ആദ്യ കണ്‍സ്യൂമർ സ്ഥാപനമാണ് യൂണിയന്‍ കോപ്പെന്നും മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ ഡയറക്ടർ അഹമ്മദ് സാലെം ബിന്‍ കെനൈദ് അല്‍ ഫലാസി പറഞ്ഞു. രണ്ട് ഘട്ടമായാണ് വാക്സിന്‍ വിതരണം പൂർത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ 360 ഡോസ് വാക്സിന്‍ നല്‍കുകയെന്നുളളതാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തോടെ എല്ലാ ജീവനക്കാർക്കും വാക്സിന്‍ വിതരണം പൂർത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യകാര്യത്തില്‍ കൃത്യമായ നടപടികള്‍ യൂണിയന്‍ കോപ്പ് എടുക്കാറുണ്ടെന്നും, വർഷാവർഷം നല്‍കിവരുന്ന ഫ്ലൂ വാക്സിന്‍ അതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply