പ്രവാസി നിക്ഷേപകരെ ചതിച്ചുവെന്ന പരാതി നിഷേധിച്ച് കെന്‍സ

0
111

ദുബായ് : പ്രവാസി നിക്ഷേപകരെ ചതിച്ചുവെന്ന പരാതിയില്‍ കഴമ്പില്ലെന്ന് കെന്‍സ ഗ്രൂപ്പ് ചെയ‍ർമാന്‍ ഡോ ശിഹാബ് ഷാ. തന്‍റെ വളർച്ചയില്‍ അസൂയ പൂണ്ട ചിലരായിരിക്കാം ഇതിന് പിന്നില്‍. പരാതികള്‍ ഉന്നയിക്കുന്നവർക്ക് പല ലക്ഷ്യങ്ങളുമുണ്ടാകാം. പക്ഷെ താന്‍ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ വ്യക്തമാക്കി. 2015 ലാണ് വയനാട്ടില്‍ കെന്‍സ ഗ്രൂപ്പ് പില്ല പദ്ധതി ആരംഭിക്കുന്നത്. അതിപ്പോഴും മുന്നോട്ട് പോകുന്നുണ്ട്. നിക്ഷേപകരെ ഒരു തരത്തിലും ചതിച്ചിട്ടില്ല. തനിക്കെതിരെ പരാതി ഉന്നയിക്കുന്നവർ പണം മുഴുവന്‍ നല്‍കാത്തവരാണ്. മുഴുവന്‍ പണം നല്‍കിയവർക്ക് ഭൂമി രജിസ്ട്രർ ചെയ്ത് നല്‍കിയിട്ടുണ്ടെന്നും ഷിഹാബ് ഷാ അവകാശപ്പെട്ടു. വില്ലയോട് ചേർന്നുളള കെന്‍സ ആയുർസൗഖ്യം പദ്ധതി പിന്നീട് വിഭാവനം ചെയ്തതാണ്. നിലവിലെ പദ്ധതിയോട് ചേർന്ന്,എന്നാല്‍ രണ്ട് പദ്ധതികളായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ല. കോടതിയില്‍ നിന്ന് ഭൂമിയുടെ കൈമാറ്റം തടഞ്ഞുകൊണ്ടുളള തീരുമാനം മാത്രമാണ് വന്നത്. തന്‍റെ ഭാഗം വ്യക്തമാക്കാന്‍ അടുത്തയാഴ്ച കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. വില്ലാ പദ്ധതി അവസാന ഘട്ടത്തിലാണ്. നിക്ഷേപക‍ർ ഇപ്പോള്‍ ഉയർത്തുന്ന പരാതികള്‍ ദുരുദ്ദേശത്തോടെയാണെന്നും ഷിഹാബ് ഷാ പറഞ്ഞു.

Leave a Reply