ഡാർവിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ധാരാണാപത്രം ഒപ്പിട്ടു

ദുബൈ: ഇന്ത്യയിൽനിന്നുള്ള പ്രമുഖ ആഗോള ബിസിനസ് കമ്പനിയായ ഡാർവിൻ പ്ലാറ്റ്‌ഫോം ഗ്രൂപ്പ് ഓഫ് കമ്പനീസ് (ഡി.പി.ജി.സി.), എ.ആർ.ജെ. ഹോൾഡിങ്‌സ്, വെസ്റ്റ്‌ഫോർഡ് എജ്യുക്കേഷൻ ഗ്രൂപ്പ്, ജാൻ ബ്രോസ് എന്നിവരുമായി ധാരാണാപത്രം ഒപ്പിട്ടു. ദുബായിൽ നടന്ന ചടങ്ങിൽ വിവിധ കമ്പനി പ്രതിനിധികൾ പങ്കെടുത്തു.
വിവിധ ഉത്‌പന്നങ്ങളും സേവനങ്ങളും ഇന്ത്യയിൽ കൊണ്ടുവരുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ധാരണയെന്ന് ഡി.പി.ജി.സി. തലവൻ ഫർഹാൻ അഹമ്മദ് ദാമുദി പറഞ്ഞു. യു.എ.ഇ.യിലെ മാനുഫാക്ചറിങ്, റീട്ടെയിൽ, വിദ്യാഭ്യാസം, അവിട്രോണിക്‌സ്, അടിസ്ഥാന സൗകര്യങ്ങൾ, എനർജി, ഓയിൽ, ഗ്യാസ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപ പദ്ധതികളും പങ്കാളിത്തവും ഉറപ്പാക്കും. എ.ആർ.ജെ. ഹോൾഡിങ്‌സുമായി നിരവധി മേഖലകളിൽ കൈകോർക്കും. ജാൻ ബ്രോസിന്റെ സഹകരണത്തോടെ 100 കോടി രൂപയുടെ നിർമാണ യൂണിറ്റും നിക്ഷേപ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. വെസ്റ്റ്‌ഫോർഡ് എജ്യുക്കേഷൻ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയിൽ ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയുടെ (യു.കെ.) കാമ്പസ് സ്ഥാപിക്കുമെന്നും ഫർഹാൻ അഹമ്മദ് ദാമുദി വ്യക്തമാക്കി.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാരം 6000 കോടി ഡോളറിൽ നിന്നും 10000 കോടി ഡോളറായി ഉയർത്താൻ ഇന്ത്യ-യു.എ.ഇ. ലക്ഷ്യമിടുന്നതിൽ തങ്ങളുടെ പങ്കാളിത്തമുണ്ടാകുമെന്ന് ഡി.ജി.പി.സി. ഡയറക്ടർ വിജയ് സിങ് സൂചിപ്പിച്ചു. ഡി.പി.ജി.സിയുടെ മൊത്തം മൂല്യം ഏകദേശം 60 ലക്ഷം യു.എസ്. ഡോളറാണ്. കൂടാതെ 21 അനുബന്ധ കമ്പനികളുമുണ്ട്.

Leave a Reply