ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുളളവർക്ക് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

0
411

ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍,നയതന്ത്രജ്ഞർ,ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവർക്കെല്ലാം രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. തീരുമാനം ഫെബ്രുവരി മൂന്നിന് രാത്രി 9 മണിമുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വ്യാപന സാഹചര്യത്തിലാണ് തീരുമാനം. അർജന്‍റീന, ജർമ്മനി,ഇറ്റലി ഇന്തോനേഷ്യ,അയർലന്‍റ്, പാകിസ്ഥാന്‍, ബ്രസീല്‍, പോർച്ചുഗല്‍,യുകെ, തുർക്കി,ദക്ഷിണാഫ്രിക്ക,സ്വീഡന്‍,സ്വിറ്റ്സർലന്‍റ്, ഫ്രാന്‍സ്, ലെബനന്‍, ഈജീപ്ത്, ജപ്പാന്‍,യുഎസ് എന്നിവിടങ്ങളില്‍ നിന്നുളളവർക്കും പ്രവേശന വിലക്ക് ബാധകമാണ്.

Leave a Reply