കോവിഡ് 19 : ദുബായിലെ പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍

0
393

ദുബായ് : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കി ദുബായ്.

സിനിമാ പ്രദർശനശാലകളിലും കായിക വേദികളിലും ഉള്‍ക്കൊളളാവുന്നതിന്‍റെ 50 ശതമാനം എന്നരീതിയിലായിരിക്കണം ഇനിമുതല്‍ പ്രവർത്തനം.

ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് 70 ശതമാനം ആളുകളെ ഉള്‍ക്കൊണ്ട് പ്രവർത്തിക്കാം. നീന്തല്‍ കുളങ്ങള്‍ക്കും സ്വകാര്യബീച്ചുകള്‍ക്കും ഇത് ബാധകമാണ്.

റസ്റ്ററന്‍റുകളും കഫേകളും ഒരുമണിയോടെ അടയ്ക്കണം. യാതൊരുവിധത്തിലുളള വിനോദ പരിപാടികളും സംഘടിപ്പിക്കാനും അനുമതിയില്ല.

പബുകളും ബാറുകളും അടയ്ക്കണം.

സാമൂഹിക അകലം പാലിക്കണം. മാസ്കും നിർബന്ധം. പുതുക്കിയ നിബന്ധനകള്‍ ഈ മാസം അവസാനം വരെയാണ് പ്രാബല്യത്തിലുണ്ടാവുക. നിരന്തരമായ പരിശോധനകളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിർദ്ദേശങ്ങള്‍ പാലിക്കാത്തവർക്കെതിരെ പിഴയടക്കമുളള നടപടികളുണ്ടാകും.

Leave a Reply